ഹോണ്ടയുടെ ജനപ്രിയ സ്കൂട്ടർ ആക്ടീവ 125 ബി.എസ് 6 നിലവാരത്തിൽ പുറത്തിറങ്ങി. ഈ വർഷം അവസാനത്തോടെയാവും വിപണിയിലേ ക്ക് പുതിയ ആക്ടീവ എത്തുക. 2020 ഏപ്രിൽ 1ന് മുമ്പായി വാഹനലോകം ബി.എസ് 6 നിലവാരത്തിലേക്ക് മാറണമെന്നാണ് കേന്ദ് രസർക്കാറിൻെറ നിർദേശം.
നിലവിലുള്ള സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എൻജിൻ തന്നെയാണ് ആക്ടീവയുടെ ഹൃദയം. നിലവിലുള്ള എൻജിനേക്കാളും പവർ പുതിയ ആക്ടീവക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 8.4 ബി.എച്ച്.പി പവറും 10.4 എൻ.എം ടോർക്കുമാണ് ആക്ടീവയുടെ എൻജിനിൽ നിന്ന് ലഭിക്കുന്നത്. പുതിയ സ്കൂട്ടറിൻെറ ഇന്ധനക്ഷമത 10 ശതമാനം കൂടുതലായിരിക്കുമെന്ന് റിപ്പോർട്ട്.
എൽ.ഇ.ഡി ഹെഡ്ലാമ്പ്, സൈഡ് ഇൻഡികേറ്റർ, എക്സ്റ്റേണൽ ഫ്യുവൽ ക്യാപ് എന്നിവയിലെ മാറ്റങ്ങളാണ് ബി.എസ് 6 ആക്ടീവയെ വ്യത്യസ്തമാക്കുന്നത്. ഐഡിൽ സ്റ്റാർട്ട് സ്റ്റോപ്പ് സിസ്റ്റവും വാഹനത്തിലുണ്ട്. പുതിയ അലോയ് വീലിനൊപ്പം മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കാണ് സസ്പെൻഷൻ. ത്രീ സ്റ്റെപ്പ് അഡ്ജസ്റ്റബിൾ ഷോക്ക് അബ്സോർബറും ഉൾപ്പെടുത്തിയിട്ടുണ്ട്. സൈഡ് സ്റ്റാൻഡ് തട്ടിയാൽ മാത്രമേ വാഹനം സ്റ്റാർട്ട് ചെയ്യാൻ സാധിക്കു. 18 ലിറ്ററാണ് സീറ്റിനടിയിലെ സ്റ്റോറേജ് സ്പേസ്. 3000 രൂപ മുതൽ 4000 രൂപ വരെ ബി.എസ് 6 ആക്ടീവക്ക് വില വർധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.