റോയൽ എൻഫീൽഡ് ക്ലാസിക് 350യുടെ ബി.എസ് 6 വകഭേദം കമ്പനി പുറത്തിറക്കി. ഡ്യുവൽ ചാനൽ എ.ബി.എസോടു കൂടിയ മോഡലിന് ന ിലവിലുള്ളതിനേക്കാൾ 11,000 രൂപ കൂടുതലാണ്. 1.65 ലക്ഷമാണ് റോയൽ എൻഫീൽഡ് ക്ലാസിക്ക് ബി.എസ് 6ൻെറ വില.
ബി.എസ്4ലെ ക ാർബുറേറ്റർ സംവിധാനത്തിന് പകരം ഫ്യൂവൽ ഇൻഞ്ചക്ഷൻ സിസ്റ്റമാണ് ബി.എസ് 6 ക്ലാസിക് 350യിലുള്ളത്. പുതുതായി രണ്ട് നിറങ്ങളും കമ്പനി ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതിനുമപ്പുറത്തേക്കുള്ള മാറ്റങ്ങളെ കുറിച്ച് റോയൽ എൻഫീൽഡ് സൂചനകൾ നൽകിയിട്ടില്ല.
350യിലെ ബി.എസ് 4 എൻജിൻ 19.8 ബി.എച്ച്.പി കരുത്തും 28 എൻ.എം ടോർക്കുമാണ് നൽകിയിരുന്നത്. എന്നാൽ, പുതിയ എൻജിനിലെ പവറും ടോർക്കും റോയൽ എൻഫീൽഡ് വെളിപ്പെടുത്തിയിട്ടില്ല. മുൻ മോഡലിനേക്കാൾ പെർഫോമൻസ് മെച്ചപ്പെടുമെന്നാണ് സൂചന. പുതിയ മോഡലിനൊപ്പം മൂന്ന് വർഷത്തെ വാറണ്ടിയും മൂന്ന് വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസും കമ്പനി നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.