ഹാർലി ഡേവിഡ്​സൺ മോഡലുകൾ പരിഷ്​കരിച്ചിറക്കുന്നു

ന്യൂഡൽഹി: ലോകപ്രശ്​സത ഇരുചക്ര വാഹന നിർമാതാക്കളായ ഹാർലി ഡേവിഡ്​സൺ തങ്ങളുടെ ഇന്ത്യയിലെ മോഡലുകൾ പരിഷ്​കരിച്ചിറക്കുന്നു. 2017ലാവും പുതിയ മോഡലുകൾ ഇന്ത്യൻ വിപണിയിൽ ഹാർലി അവതരിപ്പിക്കുക.

ഹാർലിയുടെ മോഡലുകളായ റോഡ്​സ്​റ്ററും, ഗ്ലെഡുമാണ്​ ഹാർലി പരിഷ്​കരിച്ചിറക്കുന്നത്​. ഇരു ബൈക്കുകളും വി-ട്വിൻ എഞ്ചിനുമായാണ്​ വിപണിയിലെത്തുക. എ.ബി.എസ്​ ഇരു ബൈക്കുകളിലും സ്​റ്റാൻഡേർഡായി ലഭിക്കും. ​പുതിയ റോഡ്​സ്​റ്ററിന്​ 9.7 ലക്ഷവും ഗ്ലെഡിന്​ 32.81 ലക്ഷവുമായിരിക്കും വില.

ഹാർലി ഡേവിഡ്​സൺ റോഡ്​സ്​റ്റർ മോഡലിനെ എപ്രിലിലാണ്​ വിപണിയിലെത്തി​ച്ചത്​. സ്​പോർട്ടിയായ ഡിസെനാണ്​ വാഹനം പിന്തുടരുന്നത്​. വലിയ ഹാൻഡിൽ ബാറുകൾ, റിയർ സെറ്റ്​ ഫൂട്ട്​​െറസ്​റ്റുകൾ എന്നിവയെല്ലാമാണ്​ ബൈക്കി​െൻറ  പ്രത്യേകതകൾ. 1200ccയുടെ പുതിയ എഞ്ചിൻ 98Nm ടോർക്കും ഉൽപ്പാദിപ്പിക്കുമെന്നാണ്​ അറിയുന്നത്​. വലിയ ചക്രങ്ങളും മുൻവ​ശത്തെ പുതിയ ഫോർക്കുകൾ, ഡ്യുവൽ ഡിസ്​ക്​ ബ്രേക്കുകൾ എന്നിവയാണ്​ വാഹനത്തി​െൻറ മുൻ വശത്തെ സവിശേഷതകൾ.

1,7533cc യുടെ എഞ്ചിനാണ്​ പുതിയ റോഡ്​ ​ഗ്ലെഡിനായി ഹാർലി ഡേവിഡ്​സൺ നൽകുന്നത്​. ഇൗ എഞ്ചിൻ കൂടുതൽ പവർ ഉൽപാദിപ്പിക്കും. കുറച്ച്​ കൂടി സ്​മൂത്തായിരിക്കും എഞ്ചിനെന്നും സൂചനകളുണ്ട്​. കീലെസ്​ ഇഗ്​നീഷ്യൻ, അഡ്​ജസ്​റ്റബിൾ സസ്​പെൻഷൻ, ഒാഡേിയോ ഉപകരണങ്ങൾ ഘടിപ്പിക്കുന്നതിനായി ജൂക്ക്​ ബോക്​സ്​ യു.എസ്​.ബി പോർട്ട്​ എന്നിവയും വാഹനത്തി​െൻറ സവിശേഷതകളാണ്​.

 

 

Tags:    
News Summary - Harley-Davidson launches all-new Roadster and Road Glide models in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.