കാക്കനാട്: അമേരിക്കന്‍ സൂപ്പര്‍ ബൈക്ക് ഹര്‍ലി ഡേവിഡ്സണ്‍ പുത്തന്‍ മോഡല്‍ കേരളത്തിലേക്ക്. ഇന്ത്യന്‍ കമ്പനി നിര്‍മിച്ച ഹര്‍ലി ഡേവിസണ്‍ ആദ്യമായാണ് കേരളത്തില്‍ റോഡ് സുരക്ഷ പരിശോധനക്ക് എത്തിക്കുന്നത്.
സുരക്ഷാ പരിശോധനയില്‍ ചില സാങ്കേതിക മാറ്റങ്ങള്‍ മാത്രം നിര്‍ദേശിച്ച സാഹചര്യത്തില്‍ ഹര്‍ലി ഡേവിസണ്‍ ഉടന്‍ കേളത്തിലെ നിരത്തുകള്‍ കൈയടക്കും. കൊച്ചിയിലെ ഡീലറാണ് ബൈക്കിന്‍െറ സാങ്കേതിക പരിശോധനക്കായി എറണാകുളം ആര്‍.ടി ഓഫിസില്‍ എത്തിച്ചത്. 1340 സി.സി ഹര്‍ലി ഡേവിസണിന് 11-12 ലക്ഷം രൂപ വിലവരും. ബൈക്ക് സ്വന്തമാക്കാന്‍ നിരവധി പേരാണ് കാത്തിരിക്കുന്നത്. ബൈക്കിന്‍െറ ഘടകങ്ങള്‍ വിദേശത്തുനിന്നത്തെിച്ച് പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിത ബൈക്കായാണ് വിപണിയിലിറക്കുന്നത്. വിദേശത്തെ വിലയെക്കാള്‍ കുറയുമെന്ന മെച്ചവുമുണ്ട്. 30 ലക്ഷം വരെ വിലയുള്ള സൂപ്പര്‍ ബൈക്കുകള്‍ കൈയടക്കിയ ഇന്ത്യന്‍ വിപണിയില്‍ ഹര്‍ലി ഡേവിഡ്സണ്‍ സാങ്കേതികമികവാണ് ആകര്‍ഷണം.
ആര്‍.ടി ഓഫിസില്‍ അംഗീകാരത്തിനും പരിശോധനക്കുമായാണ് എറണാകുളത്തെ ഡീലര്‍ ആര്‍.ടി ഓഫിസില്‍ എത്തിച്ചത്. ആര്‍.ടി.ഒ പി.എച്ച്. സാദിഖ് അലിയുടെ നിര്‍ദേശപ്രകാരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ബി. ഷഫീഖ്, എ. നൗഫല്‍ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പരിശോധിച്ചത്. പരിശോധക്ക് ശേഷം അംഗീകാരം സംബന്ധിച്ച റിപ്പോര്‍ട്ട് മോട്ടോര്‍ വാഹനവകുപ്പിന് സമര്‍പ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.