പുതിയ ബൈക്കുകളിൽ മാറ്റങ്ങൾ നിരവധിയാണ്. പഴയ എൻജിനായ റെവല്യൂഷൻ എക്സ് മാറ്റി മിൽവാക്കി എയ്റ്റ് 107എന്ന പുതുപുത്തൻ ഹൃദയമാണ് നൽകിയിരിക്കുന്നത്. ഹാർലിയുടെ ഹോം ഗ്രൗണ്ടായ മിൽവാക്കിയുടെ പേരിലുള്ള എൻജിനാണിത്. നിലവിൽ കമ്പനി തങ്ങളുെട ടൂറിങ് റെയ്ഞ്ച് ബൈക്കുകൾക്ക് ഇൗ എൻജിൻ ഉപയോഗിക്കുന്നുണ്ട്. ഒാരോ സിലിണ്ടറിലും നാല് വാൽവുകളുള്ള 1750 സി.സി വി ട്വിൻ എൻജിനാണിത്. വലിയ ആൾട്ടർനേറ്ററും എയർ ബോക്സും ഒായിൽ കൂളിങ്ങും എൻജിന് മികവ് നൽകുന്നുണ്ട്. കുറഞ്ഞ വിറയലും മികച്ച കാര്യക്ഷമതയും പരമ്പരാഗതശബ്ദവും ഒത്തുചേർന്ന മിൽവാക്കികൾ മികവിന് പേരുകേട്ടവയാണ്.
ഹാർലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാഹന പരിഷ്കരണമാണ്പുതിയ സോഫ്ടെയിലുകൾക്കായി നടത്തിയിരിക്കുന്നത്. എൻജിനോടൊപ്പം ഷാസിയും അടിമുടി മാറി. ഭാരം കുറഞ്ഞതും കരുത്തേറിയതുമായ ഷാസിയാണ് പുതിയ ബൈക്കുകൾക്ക്.17കിലോഗ്രാം ആണ് ഭാരം കുറഞ്ഞത്. 34ശതമാനം കൂടുതൽ ദൃഢതയും ഷാസികൾ കൈവരിച്ചിട്ടുണ്ട്. മിൽവാക്കി എൻജിനുകളുടെ കൂടിയ കരുത്തും ടോർക്കും ഏറ്റുവാങ്ങാൻ പാകത്തിനാണ് രൂപകൽപന. െെബക്കുകളുടെ പവർ വെയ്റ്റ് അനുപാതവും മെച്ചെപ്പട്ടിട്ടുണ്ട്. എല്ലാം ചേർന്ന് മികച്ച കുതിപ്പും ബ്രേക്കിങ് േശഷിയും വളവുകളിലെ സ്ഥിരതയും സോഫ്ടെയിലുകൾക്ക് ലഭിക്കും.
സസ്പെൻഷനിലെ മികവും എടുത്ത് പറയേണ്ടതാണ്. മുന്നിൽ ഏറ്റവും പുതിയ ഡ്യൂവൽ ബെൻഡിങ്ങ് വാൽവ് സസ്പെൻഷനാണ് നൽകിയത്. പിന്നിൽ സീറ്റിനടിയിൽ ഒളിപ്പിച്ച് െവച്ചതുപോലെ മോണോകോക്ക് സസ്പെൻഷനുമുണ്ട്. ഉയർന്ന വേഗത്തിലും ഒാടിക്കുന്നയാളുെട കൈപ്പിടിയിൽ കാര്യങ്ങൾ നിർത്താൻ പുതിയ സസ്പെൻഷനുകൾ സഹായിക്കും.
കാഴ്ചയിലും പുതിയ സോഫ്ടെയിലുകൾ വ്യത്യസ്തരാണ്. ഹെഡ്ലൈറ്റുകൾ എൽ.ഇ.ഡിയാണ്. ഹെഡ്ലൈറ്റ് രൂപകൽപനയും വേറെവിടെയും കാണാത്തതാണ്. പുത്തൻ ഇന്ധന ടാങ്ക്, താക്കോൽ വേണ്ടാത്ത സ്റ്റാർട്ടാക്കൽ, എ.ബി.എസ് ഉൾെപ്പടെ സുരക്ഷാസംവിധാനങ്ങൾ, യു.എസ്.ബി പോർട്ട്, സുഖകരമായ ഇരിപ്പ് നൽകുന്ന സീറ്റുകൾ, തിളങ്ങുന്ന ഇൻസ്ട്രുമെൻറ് ക്ലസ്ചറുകൾ തുടങ്ങി പ്രത്യേകതകൾ ഏറെയുള്ളവരാണ് സോഫ്ടെയിലുകൾ.
10 ലക്ഷത്തിന്മുകളിലാണ് വില ആരംഭിക്കുന്നത്. വില കുറഞ്ഞ സ്ട്രീറ്റ് ബോബിൽ കയറണമെങ്കിൽ 11.99 ലക്ഷം മുടക്കേണ്ടിവരും. ഫാറ്റ് ബോബ് വീട്ടിലെത്തിക്കാൻ 13.99ലക്ഷം നൽകണം. ഫാറ്റ് ബോയ്അൽപം മുന്തിയ ഇനമാണ്^ 17.49ലക്ഷം. ഏറ്റവും ആഢ്യത്വമുള്ള ഹെറിറ്റേജ് ക്ലാസിക്കാണ് വിലയിലും കേമൻ. 18.99ലക്ഷം നൽകിയാൽ അതിഗംഭീരമായൊരു ഹാർലി ഡ്രൈവ് ഇതിൽ നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.