േലാകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോേട്ടാ കോർപ് ഒാഫ്റോഡ് പ്രേമികൾക്കായി പുതിയ ബൈക്ക് പുറത്തിറക്കുന്നു. എക്സ്പൾസിെൻറ 200 സി.സി വകഭേദമാണ് ഹീറോ പുറത്തിറക്കുന്നത്. 2018 ഡൽഹി ഒാേട്ടാ എക്സ്പോയിലാണ് മോഡൽ ഹീറോ ആദ്യമായി അവതരിപ്പിച്ചത്. ഹീറോയുടെ പ്രശസ്തമായ ഒാഫ് റോഡ് മോഡലായ ഇംപൾസിെൻറ പരിഷ്കരിച്ച വകഭേദമാണ് എക്സ്പൾസ്.
ദൂരയാത്രകൾക്ക് അനുയോജ്യമായ രീതിയിലാണ് എക്സ്പൾസിനെ ഹീറോ അണിയിച്ചൊരുക്കിയിരിക്കുന്നത്. സസ്പെൻഷനും എൻജിനുമെല്ലാം ദൂരയാത്ര നടത്തുന്നവെര ലക്ഷ്യമിട്ടാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. മുൻ വശത്തുള്ള വിൻഡ് സ്ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെേൻറഷൻ ക്ലസ്റ്റർ, ലഗേജ് വെക്കാനുള്ള സൗകര്യം എന്നിവയെല്ലാമാണ് ബൈക്കിെൻറ മറ്റ് സവിശേഷതകൾ. അഗ്രസീവായ ഡിസൈനാണ് ഹീറോ ബൈക്കിനായി നൽകിയിരിക്കുന്നത്.
200 സി.സി എയർ കൂൾഡ് സിംഗിൾ സിലിണ്ടർ ഫ്യുവൽ ഇൻജെക്റ്റഡ് എൻജിനായിരിക്കും എക്സ്പൾസിെൻറ ഹൃദയം. 18 ബി.എച്ച്.പി കരുത്തും 17 എൻ.എം ടോർക്കും എൻജിൻ നൽകും. അഞ്ച് സ്പീഡ് ഗിയർബോക്സാണ് എക്സ്പൾസിലുണ്ടാവുക. 220എം.എം ഗ്രൗണ്ട് ക്ലിയറൻസും നൽകിയിട്ടുണ്ട്. ഒാഫ് റോഡ് യാത്രകൾക്ക് ഇത് ഏറെ സഹായകമാണ്. 21 ഇഞ്ച് വീൽ മുൻവശത്തും 19 ഇഞ്ച് വീൽ പിൻവശത്തും ഉൾപ്പെടുത്തിയിരിക്കുന്നു. മുൻ പിൻ ടയറുകൾക്ക് ഡിസ്ക് ബ്രേക്കാണ് ഉള്ളത്. സുരക്ഷക്കായി എ.ബി.എസും ഉൾപ്പെടുത്തിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.