ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ടയുടെ ആദ്യ ബി.എസ് 6 നിലവാരത്തിലുള്ള മോട്ടോർസൈക്കിൾ പുറത്തി റങ്ങി. 125 സി.സി എഞ്ചിൻ കരുത്തിലെത്തുന്ന എസ്.പി 125യാണ് ഹോണ്ട ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 72,900 രൂപയാണ് എസ്. പി 125യുടെ പ്രാരംഭവില. ഡിസ്ക് ബ്രേക്കുള്ള വകഭേദത്തിന് 77,100 രൂപയാണ് വില. ഹോണ്ട ആക്ടീവ 125ൻെറ ബി.എസ് 6 വകഭേദവും കമ്പനി പുറത്തിറക്കിയിരുന്നു.
eSP സ്മാർട്ട് ടെക്നോളജിയുമായിട്ടാണ് എസ്.പി 125 വിപണിയിലേക്ക് എത്തുന്നത്. 11 എച്ച്.പിയാണ് ബൈക്കിൻെറ പരമാവധി പവർ 10.9 എൻ.എമ്മാണ് ടോർക്ക്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ട്രാൻസ്മിഷൻ. ടെലിസ്കോപിക് സസ്പെൻഷൻ മുന്നിലും അഞ്ച് സ്റ്റെപ്പ് അഡ്ജസ്റ്റബിൾ ഹൈഡ്രോളിക് സസ്പെൻഷൻ പിന്നിലും നൽകിയിട്ടുണ്ട്. 18-ഇഞ്ചിൻെറ ട്യൂബ്ലെസ്സ് ടയറുകളാണ്. 240 എം.എം ഡിസ്ക് ബ്രേക്ക് മുന്നിലും 130 എം.എം ഡ്രം ബ്രേക്ക് പിന്നിലുമുണ്ട്. കോംബി ബ്രേക്ക് സിസ്റ്റവുമായിട്ടാണ് ഹോണ്ടയുടെ എസ്.പി 125 വിപണിയിലേക്ക് എത്തുന്നത്. പുതിയ എൻജിൻ വന്നപ്പോൾ ബൈക്കിൻെറ മൈലേജും കൂടിയിട്ടുണ്ട്.
പൂർണമായും ഡിജിറ്റലായ മീറ്റർ സംവിധാനമാണ് എസ്.പി 125യിലുള്ളത്. എൽ.ഇ.ഡി ഡി.സി ഹെഡ്ലാമ്പ്, എൻജിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സ്വിച്ച് തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.