ബോബർ സ്റ്റൈലിൽ ജാവ പെരാക്

ന്യൂഡൽഹി: മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജൻഡ്സ് പ്രഖ്യാപിച്ച മൂന്നാമത്തെ ബൈക്ക് 'ജാവ പെരാക്' വിപണിയ ിൽ അവതരിപ്പിച്ചു. ബോബർ സ്റ്റൈലിൽ സിംഗിൾ സീറ്റോടുകൂടി ശേഷികൂടിയ എൻജിനുമായി എത്തുന്ന പെരാക് വിപണയിൽ തരംഗം തീർക ്കുമെന്നാണ് വിലയിരുത്തൽ.

ജാവ ക്ലാസിക്, ജാവ 42 എന്നിവ പുറത്തിറക്കുന്ന വേളയിൽ പെരാകിനെ കുറിച്ച് കമ്പനി വിശദീകരിച്ചിരുന്നെങ്കിലും വിപണിയിൽ എത്തിച്ചിരുന്നില്ല.

1.94 ലക്ഷം രൂപയാണ് പെരാകിന്‍റെ എക്സ് ഷോറൂം വില. 334 സി.സിയാണ് പെരാകിന്‍റെ എൻജിൻ ശേഷി. 30 ബി.എച്ച്.പി കരുത്തും 31 എൻ.എം ടോർക്കും എൻജിൻ ഉൽപ്പാദിപ്പിക്കും. ആറ് സ്പീഡാണ് ഗിയർബോക്സ്.

ഉയർന്ന വീതിയേറിയ ഹാൻഡിൽ, താഴ്ന്ന സീറ്റ്, ബാർ എൻഡ് മിററുകൾ, തുടങ്ങിയവയെല്ലാം ജാവ പെരാകിനെ ആകർഷകമാക്കുന്നു.

വിപണിയിൽ അവതരിപ്പിച്ചെങ്കിലും 2020 ജനുവരിയിൽ മാത്രമേ പെരാകിന്‍റെ ബുക്കിങ് തുടങ്ങൂ. ഏപ്രിൽ രണ്ട് മുതൽ വിൽപന ആരംഭിക്കും. മറ്റ് ജാവ മോഡലുകൾ നിർമിക്കുന്ന മധ്യപ്രദേശിലെ പീതംപൂർ പ്ലാന്‍റിലാണ് പെരാക്കും ജന്മമെടുക്കുന്നത്.

Tags:    
News Summary - java perak introduce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.