125 സി.സി എൻജിൻ കരുത്തിൽ ബൈക്ക് പുറത്തിറക്കി ഡ്യൂക്ക്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ബൈക്കുകൾ പുറത്തിറങ്ങുന്ന സെഗ്മെൻറിൽ സ്പോർട്സ് ബൈക്കാണ് ഇക്കുറി എത്തുന്നത്. ഡ്യൂക്ക് 200െൻറ അതേ ഡിസൈൻ പാറ്റേണിലാണ് 125 സി.സി ബൈക്കും പിന്തുടരുന്നത്. ബൈക്കിെൻറ ഗ്രാഫിക്സിൽ മാത്രമാണ് മാറ്റം വരുത്തിയിരിക്കുന്നത്. 1.18 ലക്ഷം രൂപയാണ് ബൈക്കിെൻറ ഷോറും വില.
സ്ട്രീറ്റ് ബൈക്ക് ശ്രേണിയിൽ തന്നെയാണ് ഡ്യൂക്ക് 125 വിപണിയിലെത്തുക. സിംഗിൾ സിലിണ്ടർ ലിക്യുഡ് കൂഹഡ് എൻജിനാണ് കരുത്ത് പകരുക. 9,250 ആർ.പി.എമ്മിൽ14.5 എച്ച്.പിയാണ് പരമാവധി കരുത്ത്. 8,000 ആർ.പി.എമ്മിൽ 12 എൻ.എമ്മാണ് പരമാവധി ടോർക്ക്. ആറ് സ്പീഡ് ട്രാൻസ്മിഷൻ ഉൾപ്പെടുത്തിയിരിക്കുന്നു. പക്ഷേ സ്ലിപ്പർ ക്ലച്ചിെൻറ അഭാവം ശ്രദ്ധേയമാണ്. സുരക്ഷക്കായി സിംഗിൾ ചാനൽ എ.ബി.എസും ഉൾപ്പെടുത്തിയിട്ടുണ്ട്. 148 കിലോ ഗ്രാമാണ് ഭാരം.
ബജാജ് പൾസർ 150യേക്കാൾ കരുത്ത് കൂടുതലാണ് ഡ്യൂക്ക് 125ന്. യമഹ ആർ വൺ 5, അപ്പാച്ചേ ആർ.ടി.ആർ 200 എന്നിവയാണ് ഡ്യൂക്ക് 125െൻറ പ്രധാന എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.