ന്യൂഡൽഹി: 100 സിസി ഡിസ്കവർ ബൈക്ക് പുറത്തിറക്കിയത് തെൻറ കരിയറിലെ ഏറ്റവും വലിയ അബദ്ധമായിരുന്നെന്ന് ബജാജ് ഗ്രൂപ് മേധാവി രാജീവ് ബജാജ്. 125 സി.സിയില്‍ പുറത്തിറക്കിയ ഡിസ്കവര് വന്‍ വിജയമായിരുന്നു. ഈ കുതിപ്പ് തുടരാനായാണ് 100 സി.സി ഡിസ്കവര് പുറത്തിറക്കിയത്.
എന്നാല്‍, ഈ തീരുമാനം വന്‍ തിരിച്ചടിയാണ് കമ്പനിക്ക് ഉണ്ടാക്കിയതെന്നാണ് ബജാജ് ഗ്രൂപ് മേധാവി രാജീവ് ബജാജിെൻറ വിലയിരുത്തല്‍. ബൈക്ക് വില്പനയില് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല മുമ്പുണ്ടായിരുന്ന സ്ഥാനത്തുനിന്ന് പിന്നാക്കം പോയെന്നുമാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.
100 ഡിസ്കവറിെൻറ വരവോടെ വില്പനയില് ബജാജ് രണ്ടാം സ്ഥാനത്തേക്ക് മാറ്റപ്പെെട്ടന്നും റിപ്പോര്‍ട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണിയിലേക്ക് പ്രവേശിക്കാനാണ് ബജാജിെൻറ അടുത്ത പദ്ധതി. കുറഞ്ഞ വിലയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.