750 സി.സി കരുത്തിൽ റോയൽ എൻഫീൽഡിെൻറ പുതിയ പടക്കുതിര വിപണിയിലെത്തുന്നു. നവംബർ ഏഴിന് മിലാനിൽ നടക്കുന്ന മോേട്ടാർ ഷോയിൽ ബൈക്കിനെ കമ്പനി ഒൗദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള ലോഞ്ചിലുടെ ബൈക്കുകളുടെ മിഡ് വെയ്റ്റ് വിഭാഗത്തിൽ ലോകവിപണിയിൽ ശ്രദ്ധേയ സാന്നിധ്യമാവാമെന്നാണ് റോയൽ എൻഫീൽഡിെൻറ കണക്കുകൂട്ടൽ. നിലവിൽ ബൈക്ക് റേസ് ട്രാക്കുകളിൽ ടെസ്റ്റ് ചെയ്യുന്നതിെൻറ ചില ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
റോയൽ എൻഫീൽഡിെൻറ കഫേറേസർ ശ്രേണിയിലായിരിക്കും പുതിയ ബൈക്കിെൻറ അരങ്ങേറ്റം. രൂപഭാവങ്ങളിൽ കോണ്ടിനൻറൽ ജി.ടിയോട് സാമ്യമുണ്ടാകും. മുൻ പിൻ ടയറുകളുടെ വലിപ്പത്തിലും വ്യത്യാസമുണ്ടാകും. സുരക്ഷക്കായി എ.ബി.എസ് സ്റ്റാൻഡേർഡായി നൽകാനുള്ള സാധ്യതയുണ്ട്. ഇൻസ്ട്രുമെേൻറഷൻ ക്ലസ്റ്ററിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം.
50 ബി.എച്ച്.പി പവറും 60 എൻ.എം ടോർക്കുമാണ് എൻഫീൽഡിെൻറ ഇൗ കരുത്തൻ എൻജിൻ നൽകുക. മിലാനിലെ അരങ്ങേറ്റത്തിന് ശേഷം മറ്റ് വിപണികളിലേക്ക് എൻഫീൽഡിെൻറ 750 സി.സി ബൈക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.