സ്റ്റാൻഡേഡിന് പിന്നാലെ ക്ലാസിക്കിനും വിലകുറച്ച് റോയൽ എൻഫീൽഡ്

ചെന്നൈ: റോയൽ എൻഫീൽഡ് ക്ലാസിക് 350ന്‍റെ വിലകുറഞ്ഞ പതിപ്പ് അവതരിപ്പിച്ചു. ബുള്ളറ്റ് 350 കെ.എസ്, ബുള്ളറ്റ് 350 ഇ.എസ് എന്നീ മോഡലുകൾ വിപണിയിലെത്തിച്ചതിന് പിന്നാലെയാണ് ജനപ്രിയ മോഡലായ ക്ലാസിക്കിന്‍റെയും വിലകുറഞ്ഞ പതിപ്പായ ക്ലാസിക് 350 എസ് ഇറക്കിയത്.

1.45 ലക്ഷമാണ് പുതിയ ക്ലാസിക് 350 എസിന് ചെന്നൈയിലെ എക്സ് ഷോറൂം വില. ക്ലാസിക് 350ക്ക് 1.54 ലക്ഷമാണ് വില. ഇതിനെക്കാൾ 9000 രൂപ കുറവാണ് പുതിയ ക്ലാസിക് എസിന്.

ക്രോമിയം ഭാഗങ്ങളുടെ ധാരാളിത്തം കുറച്ചാണ് പുതിയ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. എൻജിൻ, ഇൻഡിക്കേറ്ററുകൾ തുടങ്ങിയവയിൽ ക്രോമിയത്തിന് പകരം കറുത്ത പെയിന്‍റാണ് ഉപയോഗിച്ചിരിക്കുന്നത്. സിംഗിൾ ചാനൽ എ.ബി.എസ് സുരക്ഷ ബൈക്കിന് നൽകിയിട്ടുണ്ട്. ഒായിൽ ടാങ്കിലെ റോയൽ എൻഫീൽഡ് ലോഗോക്കും പുതുമയുണ്ട്. മറ്റ് ഫീച്ചറുകൾക്കൊന്നും മാറ്റമില്ല.

ആദ്യഘട്ടത്തിൽ തമിഴ്നാട്ടിലും കേരളത്തിലും മാത്രമാവും ക്ലാസിക് 350 എസ് ലഭ്യമാവുകയാണെന്നാണ് റിപ്പോർട്ടുകൾ.

Tags:    
News Summary - Royal Enfield Classic 350 Gets A More Affordable ‘S’ Variant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.