ഇരുചക്രവാഹന വിപണിയിൽ എതിരാളികളില്ലാതെ കുതിക്കുന്ന മോഡലാണ് റോയൽ എൻഫീൽഡ്. സെഗ്മെൻറിൽ എൻഫീൽഡിനെ വിറപ്പ ിക്കാൻ പോന്ന കരുത്തർ കുറവാണ്. അടുത്തകാലത്ത് പുറത്തിറങ്ങിയ ജാവയാണ് എൻഫീൽഡിനെ അൽപ്പമെങ്കിലും വിറപ്പിച്ച ത്. ഇപ്പോഴിതാ എൻഫീൽഡിന് ഒത്ത എതിരാളിയുമായി ബെനലി. ഇംപീരിയലെ 400 ക്രൂയിസറാണ് ബെനലിയുടെ പുതിയ തുറുപ്പ് ചീട്ട്.
ബെനലിയുടെ പാമ്പര്യത്തിനിണങ്ങുന്ന മോഡൽ തന്നെയാണ് ഇംപീരിയലെ 400. 1950കളിൽ പുറത്തിറങ്ങിയ ബെൻലി മോട്ടോ ബി റേഞ്ച് പുതു രൂപത്തിൽ പുനർജനിക്കുകയാണ് ഇംപീരിയലെയിലൂടെ. 399 സി.സി എസ്.ഒ.എച്ച്.സി സിംഗിൾ സിലിണ്ടർ ഫോർ സ്ട്രോക്ക് എൻജിനാണ് ഇംപീരിയലിന് കരുത്ത് പകരുന്നത്. 5500 ആർ.പി.എമ്മിൽ 20 ബി.എച്ച്.പി കരുത്തും 29 എൻ.എം ടോർക്ക് 4500 ആർ.പി.എമ്മിലും എൻജിൻ നൽകും.
മുൻവശത്ത് 41 എം.എം ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കും പിന്നിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്യുവൽ ഷോക്ക് അബ്സോർബുകളും നൽകിയിരിക്കുന്നു. സുരക്ഷക്കായി മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. വിലയുടെ കാര്യത്തിലും ഇംപീരിയൽ റോയൽ എൻഫീൽഡിനോട് കിടപിടിക്കുന്ന മോഡലാണ്. 1.69 ലക്ഷം രൂപയാണ് ബൈക്കിൻെറ ഷോറും വില. 4000 രൂപ നൽകി ഇംപീരിയൽ ബുക്ക് ചെയ്യാനുള്ള സൗകര്യം ബെനലി നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.