രണ്ടാംലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് പാരാട്രൂപ്പ് സംഘം ഉപയോഗിച്ച് ഫ്ളിയിംങ് ഫ്ളീ മോേട്ടാർ സൈക്കിളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപം നൽകിയ റോയൽ എൻഫീൽഡ് പെഗാസാസ് ബൈക്കുകൾ ഇന്ത്യയിലെത്തുന്നു. 2.49 ലക്ഷം രൂപ മുതലാണ് പുതിയ ബൈക്കുകളുടെ വില. നിശ്ചിത എണ്ണം പെഗാസാസ് ബൈക്കുകൾ മാത്രമാവും റോയൽ എൻഫീൽഡ് ഇന്ത്യയിൽ വിൽക്കുക.
ലിമിറ്റഡ് എഡിഷൻ ക്ലാസിക് പെഗാസാസ് ബൈക്കുകളുടെ വിൽപന ജൂലൈയിലാണ് കമ്പനി ആരംഭിക്കുക. ഒാൺലൈൻ വഴി ബൈക്ക് ബുക്ക് ചെയ്യാനുള്ള സംവിധാനമാണ് റോയൽ എൻഫീൽഡ് അവതരിപ്പിച്ചിരിക്കുന്നത്. സർവീസ് ബ്രൗൺ നിറത്തിൽ മാത്രമാണ് ഇന്ത്യയിൽ ബൈക്കെത്തുക. ക്ലാസിക് 500മായി താരത്മ്യം ചെയ്യുേമ്പാൾ പുറംമോടിയിൽ മാത്രമാണ് കമ്പനി മാറ്റം വരുത്തിയിരിക്കുന്നത്. പ്രത്യേക എയർബോൺ ലൈറ്റ് പഴയ ബൈക്കുകളുടെ സ്മരണാർത്ഥം ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്യൂവൽ ടാങ്കിൽ പ്രത്യേക സിരിയൽ നമ്പർ പെഗാസസ് ലോഗോ എന്നിവ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡിസൈനിലെ ചില മാറ്റങ്ങൾ ഒഴിച്ച് നിർത്തിയാൽ ബൈക്കിൽ കാര്യമായ മാറ്റങ്ങൾക്കൊന്നും റോയൽ എൻഫീൽഡ് മുതിർന്നിട്ടില്ല.499 സി.സി സിംഗിൾ സിലിണ്ടർ എയർകൂൾഡ് എൻജിൻ 5250 ആർ.പി.എമ്മിൽ 27.2 ബി.എച്ച്.പി കരുത്തും 4000 ആർ.പി.എമ്മിൽ 41.3 എൻ.എം ടോർക്കുമേകും. 5 സ്പീഡാണ് ഗിയർബോക്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.