ബൈക്ക് പ്രേമികളുടെ നെഞ്ചിടിപ്പേറ്റി റോയൽ എൻഫീൽഡ് പുതിയ മോഡൽ പുറത്തിറക്കാൻ പോകുന്നതായി റിപ്പോർട്ട് . മീറ്റിയോർ 350 ഫയർബാൾ എന്നായിരിക്കും ഇതിെൻറ പേര്. തണ്ടർബേർഡ് 350 മോഡലിന് പകരമായിരിക്കും പുതിയ അവതാരം വിപണി യിലെത്തുക. 1.68 ലക്ഷം രൂപയായിരിക്കും ഇതിെൻറ എക്സ്ഷോറൂം വിലയെന്നും റിപ്പോർട്ടുണ്ട്.
ക്ലാസിക് 350യിൽ ഉപയോഗിക്കുന്ന 349 സി.സി സിംഗിൾ സിലിണ്ടർ സിലിണ്ടർ തന്നെയായിരിക്കും ഈ വാഹനത്തിന് കരുത്തേകുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം ഫ്യുവൽ ഇൻജെക്ഷൻ സംവിധാനവും ഉണ്ടാകും. 19.8 ബി.എച്ച്.പിയും 28 എൻ.എം ടോർക്കുമായിരിക്കും ബി.എസ് 6 മാനദണ്ഡങ്ങൾ പാലിച്ചുള്ള ഈ എൻജിൻ ഉൽപ്പാദിപ്പിക്കുക.
മുന്നിൽ ടെലസ്കോപിക് ഫോർക്സും പിന്നിൽ ഇരട്ട ഷോക് അബ്സോർബറുമായിരിക്കും സസ്പെൻഷൻ. ചുവപ്പ്, മഞ്ഞ നിറത്തിലുള്ള ബൈക്കുകളുടെ ചിത്രമാണ് നിലവിൽ പുറത്തുവന്നത്. പെട്രോൾ ടാങ്ക് ഒഴിച്ച് ബാക്കി മുഴുവൻ കറുപ്പ് നിറമാണ് വാഹനത്തിന്.
ലോക്ഡൗൺ കഴിയുേമ്പാഴേക്കും കൊള്ളിമീൻ നക്ഷത്രം പോലെ എൻഫീൽഡിെൻറ പുതിയ പോരാളിയും റോഡിലെത്തുമെന്ന് പ്രതീക്ഷിക്കാം. ബെനലിയുടെ ഇംപീരിയൽ 400, ജാവയുടെ 42 എന്നിവയായിരിക്കും പ്രധാന എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.