ഒറ്റ നോട്ടത്തിൽ റോയൽ എൻഫീൽഡ് ബൈക്കുകളാണോ ഇവ എന്ന് സംശയക്കിന്ന വിധത്തിലാണ് പുതിയ രണ്ട് മോഡലുളെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. കാലമെത്ര കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്ന റോയൽ എൻഫീൽഡ് ബൈക്കുകളുടെ ഡിസൈനിനെ കസ്റ്റമൈസ് ചെയ്ത് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഫ്രാൻസിൽ നടക്കുന്ന വീൽസ് ആൻഡ് വേവ്സ് ഫെസ്റ്റിവെല്ലിലായിരുന്ന റോയൽ എൻഫീൽഡ് കസ്റ്റമെസ് ചെയ്ത മോഡലുകൾ അവതരിപ്പിച്ചത്.
സർഫ് റേസർ, ജെൻറിൽമാൻ ബ്രാട്ട് എന്നീ രണ്ട് മോഡലുകളാണ് റോയൽ എൻഫീൽഡ് പ്രദർശനത്തിന് വെച്ചത്. തുടർച്ചയായി മൂന്നാം തവണയാണ് ഫ്രാൻസിൽ നടക്കുന്ന വാഹന പ്രദർശനത്തിലേക്ക് റോയൽ എൻഫീൽഡ് എത്തുന്നത്. മറ്റൊരു കമ്പനിയുമായി സഹകരിച്ചാണ് തങ്ങളുടെ ബൈക്കുകളെ കിടിലൻ ലുക്കിലേക്ക് രൂപം മാറ്റിയെടുത്തിരിക്കുന്നത്.
കോൺണ്ടിനെൻറൽ ജി.ടി കഫേ റേസർ മോഡിഫൈ ചെയ്താണ് സർഫസ് റേസറിന് രൂപം കൊടുത്തിരിക്കുന്നത്. പുറംമോടി പൂർണമായും കമ്പനി മാറ്റിപണിതിരിക്കുന്നു. ഫ്യൂവൽ ടാങ്ക് മാത്രമേ കഫേ റേസറുമായ സാമ്യം പുലർത്തുന്നുള്ളു. 533 സി.സി സിംഗിൾ സിലണ്ടർ എൻജിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. വലിയ 17 ഇഞ്ച് പെർഫോമൻസ് റിമ്മിലാണ് ടയർ മുന്നേറുക. സീറ്റിനടിയിലാണ് ചെറിയ എക്സ്ഹോസ്റ്റിെൻറ സ്ഥാനം. അപ്പ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്ക്, അണ്ടർ എൻജിൻ റിയർ ഷോക്കറുമാണ് സസ്പെൻഡൻ.
റോയൽ എൻഫീൽഡിെൻറ ഒാഫ് റോഡ് ബൈക്ക് ഹിമാലയനിൽ രൂപമാറ്റം വരുത്തിയാണ് ജെൻറിൽമാൻ ബ്രാട്ടിെൻറ നിർമാണം. കണ്ടു പരിചിതമല്ലാത്ത രൂപത്തിലാണ് ഇവനെ എൻഫീൽഡ് അണിയിച്ചൊരുക്കുന്നത്. റിയർ സൈഡിന് ഹിമാലയനുമായി സാമ്യമില്ല. റൈഡിങ് പൊസിഷൻ ഉയർത്തി സിംഗിൾ സീറ്റിലാണ് പുതിയ ബൈക്കിെൻറ രൂപകൽപ്പന. സാേങ്കതിക കാര്യങ്ങളിൽ മാറ്റമില്ല. 411 സി.സി എൻജിൻ 24.5 ബി.എച്ച്.പി കരുത്ത് പകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.