റോയൽ എൻഫീൽഡ് ഇന്ത്യക്കാരനെ സംബന്ധിച്ചടുത്തോളം വാഹനം മാത്രമല്ല, അതൊരു വികാരം കൂടിയാണ്. ഇന്ത്യൻ യുവത്വം ഇത്രമേൽ പ്രണയിച്ച മറ്റൊരു ബൈക്കുണ്ടാവില്ല. എൻഫീൽഡിനെ വിമർശിക്കാൻ ആരും അത്ര പെെട്ടന്ന് മുതിരാറില്ല. അതിനുള്ള ധൈര്യം കാണിച്ചതാകെട്ട ബജാജ് ഡോമിനറും. ബജാജിെൻറ പരിഹാസത്തിന് മറുപടി റോയൽ എൻഫീൽഡ് നൽകിയിരുന്നില്ല. ഇപ്പോഴിതാ തണ്ടർബേർഡ് എക്സിലുടെ വിമർശകർക്കെല്ലാം മറുപടി നൽകുകയാണ് റോയൽ എൻഫീൽഡ്. ഫെബ്രുവരി അവസാനത്തോടെ തണ്ടർബേർഡ് എക്സ് വിപണിയിലെത്തും.
ഇരട്ട നിറങ്ങളുമായിട്ടുമായിട്ടാണ് എക്സിനെ റോയൽ എൻഫീൽഡ് വിപണിയിലെത്തിക്കുക. ആരെയും ആകർഷിക്കുന്ന നിറങ്ങളാണ് ഇന്ധനടാങ്കിന് നൽകിയിരിക്കുന്നത്. പുതിയ ഹാൻഡിൽബാർ, പ്രൊജക്ടർ ഹെഡ്ലാമ്പ്, എൽ.ഇ.ഡി ടെയിൽലാമ്പ്, സ്പ്ലിറ്റ് സീറ്റിന് പകരം ഒറ്റ സീറ്റ് എന്നിവയെല്ലാമാണ് ബൈക്കിലെ പ്രധാന പ്രത്യേകതകൾ.
അതേ സമയം, ബൈക്കിെൻറ എൻജിനിൽ മാറ്റങ്ങൾക്കൊന്നും എൻഫീൽഡ് മുതിർന്നിട്ടില്ല. യഥാക്രമം 350 സി.സി, 500 സി.സി എൻജിനുകൾ ബൈക്കിന് കരുത്ത് പകരം. 350 സി.സി എൻജിനിൽ നിന്ന് 19.8 ബി.എച്ച്.പി പവർ 5250 ആർ.പി.എമ്മിലും 28 എൻ.എം ടോർക്ക് 4,000 ആർ.പി.എമ്മിലും കിട്ടും. സസ്പെൻഷനിലും റോയൽ എൻഫീൽഡ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
റോയൽ എൻഫീൽഡിെൻറ ഏറ്റവും കൂടുതൽ വിൽപനയുള്ള ബൈക്കാണ് തണ്ടർബേർഡ്. എന്നാൽ പുറത്തിറക്കിയതിന് ശേഷം തണ്ടർബേർഡിൽ കാര്യമായ മാറ്റങ്ങൾക്ക് എൻഫീൽഡ് മുതിർന്നിട്ടില്ല. ഇപ്പോൾ ഡിസൈനിൽ മാറ്റങ്ങൾ വരുത്തി യുവത്വത്തെ ആകർഷിക്കും വിധമാണ് തണ്ടർബേർഡിനെ കമ്പനി അണിയിച്ചൊരിക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.