വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന് പറഞ്ഞതുപോലെയാണ് ന്യൂജനറേഷൻ. ബൈക്കിൽ കയറിയാൽ പിന്നെ കാണിക്കാത് ത അഭ്യാസങ്ങളൊന്നുമില്ല. സോഷ്യൽമീഡിയയിലെ പ്രശസ്തിക്കും ഷോഒാഫിനുമായാണ് പലരും സ്റ്റെൻഡുമായി റോഡിലിറങ് ങുന്നത്. മറുഭാഗത്ത് എല്ലാവിധ സുരക്ഷാചട്ടങ്ങളും പാലിച്ച് പ്രഫഷനലായിട്ട് സ്റ്റെൻഡ് ചെയ്യുന്നവരുമുണ്ട്. പക്ഷെ, ഫ്രീക്കൻമാരുടെ അലമ്പുകൾ കാരണം ഇൗ മേഖലക്ക് ലഭിച്ചിരുന്ന അംഗീകാരം പോലും നഷ്ടപ്പെടുകയാണ്.
ബ് രേക്കിങ്ങാണ് എല്ലാം
ബൈക്ക്, സ്കൂട്ടർ ഉപയോഗിച്ചുള്ള പ്രഫഷനൽ അഭ്യാസ പ്രകടനമാണ് ബൈക്ക് സ്റ്റെൻഡ് റെയ്ഡ്. എറണാകുളം, കോഴിക്കോട് പോലുള്ള നഗരങ്ങളിൽ പരിശീലനത്തിന് സൗകര്യമുണ്ട്. മതിയായ സുരക്ഷ സൗകര്യങ ്ങളുള്ള പ്രത്യേക ഗ്രൗണ്ടുകളിലാണ് പരിശീലനം. ആദ്യം പഠിക്കേണ്ടത് ബ്രേക്കിെൻറ നിയന്ത്രണമാണ്. 10 ദിവസം കെ ാണ്ട് ബാലപാഠങ്ങൾ പഠിച്ചെടുക്കാം. ഫ്രീസ് സ്റ്റൈൽ പോലുള്ള അഭ്യാസങ്ങൾ ചെയ്യാൻ അഞ്ച് മാസം പിടിക്കും.
മി കച്ച ബൈക്കുകളാണ് സ്റ്റെൻഡിന് ഉപയോഗിക്കുക. ആദ്യം ഇവയെ നേക്കഡാക്കി മറ്റും. സിംഗിൾ ഹാൻഡിലാണ് വേണ്ടത്. ഫ്രീസ ്െറ്റെൽ ചെയ്യാനായി പിന്നിലെ ബ്രേക്ക് ലൈറ്റിന് താഴെയായിട്ട് വീലി പെഗ് സ്ഥാപിക്കും. ക്ലച്ചിന് താഴെയാ യി പിന്നിലെ ബ്രേക്ക് പിടിക്കാൻ അധിക ലിവർ വേണം. കൂടാതെ വീലി ബാർ പോലുള്ളവയും ഘടിപ്പിക്കും. എൻജിെൻറ കരുത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തില്ല.
ത്രില്ലടിപ്പിക്കുന്ന ഫ്രീസ്റ്റൈൽ
ബൈക്കിന് മുകളിലും മറ്റുഭാഗങ്ങളിലുമായി നിന്നും ഇരുന്നുമെല്ലാം ചെയ്യുന്ന ഫ്രീസ്െറ്റെൽ ഇനമാണ് കാഴ്ചക്കാരെ ഏറെ ഹരംകൊള്ളിക്കുന്നത്. ഒരു കാൽ താഴെയിട്ട് വണ്ടി നിയന്ത്രിക്കുന്ന ലെഗ് ഡ്രാഗ്, മുൻഭാഗം പൊക്കിയിട്ട് പോകുന്ന ബേസിക് വീലി, പിറകുവശം പൊക്കി ചലിപ്പിക്കുന്ന റോളിങ് സ്റ്റോപ്പി, കുറച്ച് പൊങ്ങിനിന്ന് ഒരു കാൽ പിന്നിൽ ഘടിപ്പിച്ച വീലി ബാറിലും മറുകാൽ ബ്രേക്കിലും ചവിട്ടി ചെയ്യുന്ന ഹാഫ് ഹോൾഡ് വീലിയുമെല്ലാം ആവേശം പകരും.
റോഡിൽ അഭ്യാസം വേണ്ട
പൊതുറോഡുകളിൽ സ്റ്റെൻഡ് അഭ്യാസങ്ങൾ പാടില്ല. ജനങ്ങൾക്ക് യാതൊരുവിധ ശല്യവും ഉണ്ടാകരുത്. അപകട സാധ്യതയുള്ളതിനാൽ കാൽനട യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന പാതകൾ ഒഴിവാക്കുക. സ്റ്റെൻഡ് ചെയ്യുേമ്പാൾ ഗിയേർസുകൾ ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കണം. കാഴ്ചക്കാർക്കിടയിലേക്ക് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് പോകാതിരിക്കാൻ മതിയയായ ബാരിക്കേഡുകൾ സ്ഥാപിക്കുകയും വേണം. ന്യൂജൻ പിള്ളേരുടെ അഭ്യാസങ്ങൾ കൂടിയതോടെ ബൈക്ക് സ്റ്റെൻഡ് ഇവൻറുകൾക്ക് അനുമതി നൽകുന്നത് അധികൃതർ കർക്കശമാക്കിയിട്ടുണ്ട്. സ്റ്റെൻഡ് ഷോ സംഘടിപ്പിക്കാൻ സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽനിന്ന് അനുമതി എടുക്കേണ്ടതുണ്ട്.
മിസ്റ്റർ റെക്ക്ലെസ്
മലപ്പുറം വേങ്ങര സ്വദേശിയായ ജൽജസിന് സ്റ്റെൻഡ് റെയ്ഡ് രക്തത്തിൽ അലിഞ്ഞ് ചേർന്ന ലഹരിയാണ്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തുടങ്ങിയതാണ് ബൈക്കിനോടുള്ള അഭിനിവേശം. 18 വയസ്സ് മുതൽ സ്റ്റെൻഡ് റെയ്ഡ് ചെയ്യാൻ തുടങ്ങി. 2012ൽ കെ.ടി.എം ഡ്യൂക്ക് 200ലാണ് തുടക്കം. ഇപ്പോൾ ഡ്യൂക്ക് 390ലാണ് അഭ്യാസങ്ങൾ. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി നൂറിലേറെ വേദികളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. തിരൂർ സ്വദേശി സഹീർ, എറണാകുളും സ്വദേശി സുഹൈൽ എന്നിവർ സ്റ്റെൻഡിൽ കട്ടസപ്പോർട്ടുമായി കൂടെയുണ്ടാകും. മോേട്ടാർ വാഹന വകുപ്പ് അടക്കം സംഘടിപ്പിക്കുന്ന ട്രാഫിക് ബോധവത്കരണ പരിപാടികളിൽ ക്ലാസെടുക്കാനും ഇവർ സമയം കണ്ടെത്തുന്നു.
നേരത്തെ എൽ.ആൻഡ് ടി കൺസ്ട്രക്ഷൻ കമ്പനിയിൽ ജൽജസ് േജാലി ചെയ്തിരുന്നു. ആ സമയത്ത് കൊച്ചി മെട്രോയുടെ നിർമാണത്തിെൻറ ഭാഗമായിട്ടുണ്ട്. ഇപ്പോൾ ബാംഗളൂരുവിൽ ബിസിനസ് ചെയ്യുകയാണ്. ഇൻസ്റ്റഗ്രാമിലെ ‘റെക്ക്ലെസ് 390’ എന്ന പേരിലാണ് ഈ 25കാരൻ അറിയപ്പെടുന്നത്. ഇൻസ്റ്റയിൽ 50,000 ഫോളോവേഴ്സുണ്ട്. നിരവധി കമ്പനികളുടെ സ്പോൺസർഷിപ്പും ഇൗ യുവാവിന് ലഭിക്കുന്നു.
ഉയരണം, പ്രഫഷനൽ സ്പോർട്സായിട്ട്
വിദേശ രാജ്യങ്ങളിലെല്ലാം പ്രഫഷനലായിട്ട് ഏറെ വളർന്നിട്ടുണ്ട് ബൈക്ക് സ്റ്റെൻഡ് റെയ്ഡ്. പക്ഷെ ഇന്ത്യയിൽ പാഷനബിൾ സ്പോർട്സായിട്ടാണ് കണ്ടുവരുന്നതെന്ന് ജൽജസ് പറയുന്നു. പുതിയ കാലത്ത് ഒരുപാട് കമ്പനികൾ പ്രഫഷനൽ സ്റ്റെൻഡ് റെയ്ഡേഴ്സിനെ സ്പോൺസർ ചെയ്യുന്നുണ്ട്. ഇത് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഇതൊരു സ്പോർട്സ് ഇനമായി അംഗീകരിക്കുകയാണെങ്കിൽ കൂടുതൽ അവസരങ്ങൾ കൈവരും. പ്രഫഷനൽ സ്റ്റെൻഡ് ചെയ്യുന്നവർക്ക് പ്രത്യേക ലൈസൻസ് നൽകേണ്ടതുണ്ട്. ഇതുവഴി വ്യാജൻമാരെ അകറ്റി റോഡിലെ അഭ്യാസങ്ങൾക്ക് അറുതിവരുത്താനാകുമെന്നും ചങ്ക്ബ്രോ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.