സുപ്പർ ബൈക്കുകൾക്ക്​ വൻ വിലക്കുറവ്​

ന്യൂഡൽഹി: വിദേശത്ത്​ നിന്ന്​ ഇറക്കുമതി ചെയ്യുന്ന ബൈക്കുകളുടെ തീരുവ കേന്ദ്രസർക്കാർ കുറച്ചു. 75 ശതമാനത്തിൽ നിന്ന്​ 50 ശതമാനമായാണ്​ തീരുവ കുറച്ചത്​. ഇതോടെ ഹാർലി ഡേവിഡ്​സൺ ഉൾപ്പടെയുള്ള സൂപ്പർ ബൈക്ക്​ നിർമാതാക്കൾ മോഡലുകളുടെ വില കുറച്ച്​ രംഗത്തെത്തി. ഹാർലി ഡേവിഡ്​സൺ, ഡ്യൂക്കാറ്റി, ഇന്ത്യൻ തുടങ്ങിയ കമ്പനികളാണ്​ ബൈക്കുകളുടെ വില കുറച്ചത്​.

ഡ്യൂക്കാട്ടി മോണിസ്​റ്റർ 1200, മോണസ്​റ്റർ 1200 എസ്​ റെഡ്​, മോണസ്​റ്റർ 1200 എസ്​ ഗ്രേ, പനീഗലേ ആർ എന്നീ മോഡലുകളുടെ വിലയാണ്​ കുറച്ചത്​. മോണിസ്​റ്റർ ബൈക്കുകളുടെ വിലയിൽ 2.92 ലക്ഷം രൂപയുടെ വരെ കുറവ്​ വരുത്തിയിട്ടുണ്ട്​. ​ശരിക്കും ലോട്ടറിയടിച്ച്​ പനീഗേല ആർ വാങ്ങുന്നവർക്കാണ്​. ബൈക്കി​​​​െൻറ വിലയിൽ 7.36 ലക്ഷം രൂപയുടെ കുറവാണ്​ കമ്പനി വരുത്തിയത്​. നിലവിൽ 51.82 ലക്ഷമാണ്​ ഇൗ സൂപ്പർ ബൈക്കി​​​​െൻറ വില.

മറ്റൊരു സൂപ്പർ ബൈക്ക്​ നിർമാതാക്കളായ ഹാർലിയും വിവിധ മോഡലുകളുടെ വില കുറച്ചിട്ടുണ്ട്​.  വിവിധ മോഡലുകൾക്ക്​ 3.73 ലക്ഷം വരെയാണ്​ ഹാർലി കുറച്ചിരിക്കുന്നത്​. ഹാർലിയുടെ റോഡ്​​ ഗ്ലൈഡ്​ ബൈക്ക്​ 2.62 ലക്ഷം രൂപ കുറവിൽ 32.99 ലക്ഷം രൂപക്ക്​ ലഭ്യമാവും.

ഇന്ത്യൻ മോ​േട്ടാർ സൈക്കിളും ബൈക്കുകളുടെ വില കുറച്ചിട്ടുണ്ട്​. വിവിധ മോഡലുകൾക്ക്​ 3 ലക്ഷം രൂപ വരെ കുറവാണ്​ കമ്പനി നൽകുന്നത്​. സകൗട്ട്​ സിക്​സ്​റ്റി, സകൗട്ട്​, ഇന്ത്യൻ ചീഫ്​ തുടങ്ങിയ മോഡലുകൾക്കാണ്​ ഇന്ത്യൻ മോ​േട്ടാർ സൈക്കിൾ വില കുറച്ചിരിക്കുന്നത്​. മറ്റൊരു വാഹനനിർമാതാക്കളയ ട്രംയഫ്​ 40,000 രൂപ മുതൽ 62,000 രൂപ വരെയാണ്​ വിവിധ മോഡലുകൾക്ക്​ കുറച്ചത്​.

Tags:    
News Summary - Super Bike Price Slashed in india-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.