ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ടി 1 എന്ന മോപ്പഡിനെ പുറത്തിറക്കി ഷവോമി. ഹിമോ സി20, ഹിമോ വി1 തുടങ്ങിയ മോഡലുകൾക്ക് ശേഷമാണ് പുതിയ ഷവോമി സ്കൂട്ടറും വിപണിയിൽ എത്തുന്നത്. ക്രൗഡ്ഫണ്ടിങ് വഴി പണം സ്വരൂപിച്ച് സ്കൂട്ടർ പുറത്തിറക്കാനാണ് ഷവോമിയുടെ പദ്ധതി. തുടക്കത്തിൽ ചൈനീസ് വിപണിയിൽ മാത്രമാവും സ്കൂട്ടർ ലഭ്യമാവുക. ഏകദേശം 30,700 രൂപയായിരിക്കും ഷവോമി സ്കൂട്ടറിൻെറ പ്രാരംഭവില.
14Ah, 28Ah ബാറ്ററികളിൽ ഷവോമിയുടെ പുതിയ സ്കൂട്ടറെത്തും. യഥാക്രമം 60, 120 കിലോ മീറ്ററാണ് ഒറ്റചാർജിൽ ഇരു മോഡലുകൾക്കും സഞ്ചരിക്കാൻ കഴിയുന്ന ദൂരം. മുന്നിൽ ഫോർക്കും പിന്നിൽ കോയിൽ ഒാവർ സസ്പെൻഷനുമാണ് ഉപയോഗിക്കുന്നത്. മുന്നിൽ ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് സുരക്ഷക്കായി നൽകിയിരിക്കുന്നത്.
ചെറിയ ഇൻസ്ട്രുമെൻറ് ക്ലസ്റ്ററും ഹെഡ്ലാമ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. 53 കിലോഗ്രാം ഭാരമുള്ള സ്കൂട്ടറിന് 1515 mm നീളവും 665mm വീതിയും 1025mm ഉയരവും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.