ജാവ ബൈക്കുകളുടെ രണ്ടാം വരവിന് പിന്നാലെ മറ്റൊരു പഴയ പടക്കുതിര കൂടി ഇന്ത്യൻ നിരത്തിലേക്ക് എത്തുന്നു. വർഷങ് ങൾക്ക് മുമ്പ് നിരത്തൊഴിഞ്ഞ യെസ്ഡിയാണ് രണ്ടാം വരവിന് ഒരുങ്ങുന്നത്. യെസ്ഡി എത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഇപ്പോൾ കമ്പനി ഔദ്യോഗിക ഇസ്റ്റഗ്രാം പേജ് ആരംഭിച്ചാണ് മോഡലിൻെറ രണ്ടാം വരവിനെ കുറിച്ചുള്ള സൂചനകൾ നൽകിയത്.
ക്ലാസിക് ലെജൻഡ്സ് മഹീന്ദ്ര കൂട്ടുകെട്ടാണ് യെസ്ഡിയുടെ രണ്ടാം വരവിന് കളമൊരുക്കുന്നത്. ബൈക്ക് എപ്പോൾ എത്തുമെന്നതിനെ കുറിച്ചുള്ള കൃത്യമായ റിപ്പോർട്ടുകൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. 2020 ഓട്ടോ എക്സ്പോയിലെ യെസ്ഡിയുടെ രണ്ടാം വരവ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മഹീന്ദ്രയുടെ മോജോയിലെ എൻജിനുമായിട്ടായിരിക്കും യെസ്ഡി വിപണിയിലെത്തുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ജാവ ബൈക്കുകൾ സജീവമായതിന് ശേഷമാണ് യെസ്ഡി വിപണിയിലേക്ക് എത്തിയത്. മൈസൂർ കേന്ദ്രമാക്കി പ്രവർത്തിച്ച ഐഡിയൽ ജാവ കമ്പനിയാണ് ജാവയും യെസ്ഡിയും ഇന്ത്യക്ക് സുപരിചിതമാക്കിയത്. റോഡ് കിംഗ്, ഓയിൽ കിങ്, ക്ലാസിക്, മൊണാർക്ക്, ഡീലക്സ് 350 എന്നിവയായിരുന്നു യെസ്ഡിയുടെ ജനപ്രിയ മോഡലുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.