മഹീന്ദ്ര എക്സ്.യു.വിയുടെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യൻ വിപണിയിൽ ഇറങ്ങി. അകത്തും പുറത്തും നിരവധി മാറ്റങ്ങളോടെയാണ് കാർ വിപണിയിലെത്തുന്നത്.പെട്രോൾ ഡീസൽ എൻജിനുകളിൽ ഒാേട്ടാമാറ്റിക്, മാനുവൽ ട്രാൻസ്മിഷനുകൾ മഹീന്ദ്ര എക്സ്.യു.വി 500ന് നൽകിയിട്ടുണ്ട്. കാറിെൻറ ഡീസൽ എൻജിനിൽ മഹീന്ദ്ര മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. മുൻ എൻജിനുമായി താരത്മ്യം ചെയ്യുേമ്പാൾ കൂടുതൽ കരുത്ത് പുതിയതിൽ നിന്ന് പ്രതീക്ഷിക്കാം. 155 ബി.എച്ച്.പിയുടെ കരുത്തുള്ള പുതിയ ഹവാക് എൻജിനാണ് എസ്.യു.വിക്കായി മഹീന്ദ്ര നൽകിയിരിക്കുന്നത്. 12.32 ലക്ഷമാണ് ഇൗ കരുത്തൻ എസ്.യു.വിയുടെ ഷോറും വില.
എക്സ്.യു.വി 500െൻറ ഇൻറീരിയറിലും എക്സ്റ്റീരിയറിലും കമ്പനി മാറ്റങ്ങൾക്ക് മുതിർന്നിട്ടുണ്ട്. വലിപ്പമേറിയ ഗ്രില്ലാണ് കാറിന് നൽകിയിരിക്കുന്നത്. ഗ്രില്ലിൽ ക്രോം സറൗണ്ടുകളും ഇൻസേർട്ടുകളും ഇണക്കിചേർത്തിട്ടുണ്ട്. പുതിയ പ്രൊജക്ടർ ഹെഡ്ലാമ്പിെൻറയും എൽ.ഇ.ഡി ടെയിൽ ലാമ്പിെൻറയും ഡിസൈൻ മനോഹരമാണ്. വലിപ്പമേറിയ എയർഡാമാണ് ഫ്രണ്ട് ബംബറിലെ പ്രധാന മാറ്റം. 18 ഇഞ്ച് അലോയ് വീലുകൾ ഒാപ്ഷണലായി നൽകിയിട്ടുണ്ട്.
ഇൻറീരിയറിൽ സീറ്റിെൻറ അപ്ഹോളിസ്റ്ററിയിൽ മാറ്റമുണ്ട്. കറുപ്പും ഗ്രേയും ചേർന്നതാണ് ഇൻറീരിയർ. ഡാഷ്ബോർഡിൽ കാര്യമായ മാറ്റമില്ല. ഏഴ് ഇഞ്ച് ഇൻഫോടെയിൻമെൻറ് സിസ്റ്റവും ഇൻറീരിയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് സൺ റൂഫ്, പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, കീ ലെസ്സ് എൻട്രി, റെയിൻ സെൻസറിങ് വൈപ്പറുകൾ എന്നിവയാണ് മറ്റ് ഫീച്ചറുകൾ. ആറ് തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവിങ് സീറ്റ്, ഒാേട്ടാമാറ്റിക് ക്ലൈമറ്റ് കംട്രോൾ എസി, ടിൽറ്റ് ചെയ്യാവുന്ന സ്റ്റിയറിങ് വീൽ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. എ.ബി.എസ്, ഇ.ബി.ഡി ബ്രേക്കിങ് സംവിധാനം സുരക്ഷക്കായി നൽകിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.