ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ റെനോ എന്ന കാർ നിർമാതാക്കൾക്ക് വിലാസമുണ്ടാക്കിയ മോഡലായിരുന്നു ഡസ്റ്റർ. സെഗ്മെൻറിൽ മറ്റ് പുലികൾ ഏറെയുണ്ടായിട്ടും വിപണിയിൽ തരംഗമാവാൻ ഡസ്റ്ററിന് സാധിച്ചു. പുതുതലമുറ ഡസ്റ്റർ പുറത്തിറക്കുമെന്ന് കാലമേറെയായി റെനോ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് ഇതുസംബന്ധിച്ച സ്ഥിരീകരണം ഉണ്ടാവുന്നത്. സെപ്തംബറിൽ നടക്കുന്ന ഫ്രാങ്ക്ഫർട്ട് മോേട്ടാർ ഷോയിൽ പുതിയ ഡസ്റ്റർ ഒൗദ്യോഗികമായി അവതരിപ്പിക്കും. അടുത്ത വർഷം അവസാനത്തോടെ ഡസ്റ്റർ ഇന്ത്യൻ വിപണിയിലെത്താനാണ് സാധ്യത.
ഇൻറീരിയറിൽ വിലക്കൊത്ത ഫീച്ചറുകൾ ഇല്ലെന്ന ചീത്തപ്പേര് മാറ്റാനുള്ള ചെപ്പടി വിദ്യകളെല്ലാം റെനോ കാറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ത്രീ-ബാറൽ ഹെഡ്ലാമ്പ്, ഡേ ടൈം റണ്ണിംങ് ലൈറ്റ്, വലിയ സ്കിഡ് പ്ലേറ്റ്, ബോണറ്റിലെ സ്പോർട്ടി ലൈനിങ്, ക്രോം പ്ലേറ്റഡ് ഗ്രിൽ എന്നിവയെല്ലാമാണ് മുൻവശത്തെ പ്രധാന പ്രത്യേകതകൾ. ഇൻറീരിയറിൽ കൂടുതൽ സ്പേസ് ഉണ്ടാകും. പുതിയ പ്ലാറ്റ്ഫോമിലാണ് കാറെത്തുക എന്ന് വാർത്തകളുണ്ടായിരുന്നുവെങ്കിലും പഴയ ബി.ഒ പ്ലാറ്റ്ഫോം തന്നെ റെനോ പിന്തുടരും.
മെക്കാനിക്കൽ ഫീച്ചറുകൾ സംബന്ധിച്ച് റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ലെങ്കിലും എൻജിനിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. കൂടുതൽ സുരക്ഷ സംവിധാനങ്ങൾ കാറിൽ ഉൾപ്പെടുത്താൻ റെനോ മുതിർന്നേക്കും. 15 ലക്ഷം രൂപയിൽ താഴെയായിരിക്കും പുതിയ ഡസ്റ്ററിെൻറ വില. ഹോണ്ട ബി.ആർ.വി, ഹ്യുണ്ടായി ക്രേറ്റ, മാരുതിയുടെ എസ്-ക്രോസ് എന്നിവക്കാവും ഡസ്റ്റർ വെല്ലുവിളി ഉയർത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.