മാറ്റങ്ങളോടെ ഫോർഡ് ഫിഗോ മാർച്ച് 15ന് ഇന്ത്യൻ വിപണിയിലെത്തും. മൂന്ന് വർഷത്തിന് ശേഷമാണ് ഫിഗോയിൽ മാറ് റങ്ങൾ കൊണ്ടു വരുന്നത്. ഡിസൈനിലുൾപ്പടെ കാര്യമായ മാറ്റങ്ങൾ ഇക്കുറി ഫിഗോയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന ്നത്. ഇതിനൊപ്പം എൻജിനും മാറും. കരുത്ത് കൂടിയ 1.5 ലിറ്റർ പെട്രോൾ എൻജിൻ ഫോർഡ് ഫിഗോയിലുണ്ടാകുമെന്നാണ് പ്രത ീക്ഷ.
ഫ്രീസ്റ്റൈയിലിലുള്ള 1.2 ലിറ്റർ പെട്രോൾ എൻജിനാവും ഫിഗോയിലെ എൻജിൻ ഒാപ്ഷനുകളിലൊന്ന്. 95 ബി.എച്ച്.പി കരുത്തും 120 എൻ.എം ടോർക്കും എൻജിനിൽ നിന്ന് പ്രതീക്ഷിക്കാം. 5 സ്പീഡ് മാനുവലായിരിക്കും ട്രാൻസ്മിഷൻ. കരുത്ത് കൂടിയ 1.5 ലിറ്റർ പെട്രോൾ എൻജിൻ 123 ബി.എച്ച്.പി കരുത്തും 150 എൻ.എം ടോർക്കും നൽകും. ഫോർഡ് ഇക്കോസ്പോർട്ടിലെ അതേ എൻജിൻ തന്നെയാവും ഫിഗോയിലും ഉണ്ടാവുക. ഒാേട്ടാമാറ്റിക് ട്രാൻസ്മിഷനാവും ഇൗ എൻജിനൊപ്പം നൽകുക. 1.5 ലിറ്റർ ഡീസൽ എൻജിൻ ഒാപ്ഷനിലും ഫിഗോയെത്തും. 99 ബി.എച്ച്.പിയാണ് ഡീസൽ എൻജിനിെൻറ പരമാവധി കരുത്ത്. 215 എൻ.എമ്മാണ് ടോർക്ക്.
ക്രോം ആവരണമുള്ള ഹണികോംബ് പാറ്റേൺ ഗ്രിൽ, ഹാലജൻ ഹെഡ്ലാംബ്, പുതിയ ഫ്രണ്ട് ബംബർ, വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പ്, വലിയ എയർഡാം എന്നിവയെല്ലാമാണ് വാഹനത്തിെൻറ എക്സ്റ്റീരിയർ സവിശേഷതകൾ. ആസ്പയറിനോട് സാമ്യമുള്ളതാണ് ഇൻറീരിയർ. പൂർണ്ണമായും ബ്ലാക്ക് തീമിലുള്ളതാണ് ഇൻറീരിയർ ഡിസൈൻ. പുതിയ ഇൻഫോടെയിൻമെൻറ് സിസ്റ്റമായിരിക്കും മോഡലിെൻറ ഇൻറീരിയറിലെ പ്രധാന സവിശേഷത. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഒാേട്ടാ തുടങ്ങിയവക്കൊപ്പം ഫോർഡിെൻറ കണക്ടിവിറ്റി സിസ്റ്റവും കാറിൽ ഉണ്ടാകും. ഒാേട്ടാമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ് സ്റ്റാർട്ട്-സ്റ്റോപ് ബട്ടൺ തുടങ്ങിയവയെല്ലാമാണ് മറ്റ് സവിശേഷതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.