ഇന്ത്യൻ വാഹനപ്രേമികൾക്ക് ഏറ്റവും ഇഷ്ടമുള്ള കാർ വിഭാഗമാണ് ഹാച്ച്ബാക്കുകൾ. നഗരങ്ങളിലെ ഗതാഗതകുരുക്കിൽ ഒരുപരിധി വരെ എളുപ്പത്തിൽ ഒാടിച്ച് പോകാൻ സൗകര്യം ഹാച്ചബാക്കുകളാണ്. ബൂട്ടുകെട്ടിയ സെഡാനുകളും വലിപ്പമേറിയ എം.യു.വികളും എസ്.യു.വികളും വാഹനങ്ങൾ പെരുകുന്നതിനനുസരിച്ച് റോഡ് വികസിക്കാത്ത ഇന്ത്യൻ നഗരങ്ങളിൽ ഉപയോഗിക്കുക പ്രയാസമാണെന്നാണ് വലിയൊരു വിഭാഗത്തിെൻറ പക്ഷം. പലപ്പോഴും ഇന്ത്യയിലെ ഉപരിവർഗം സെഡാനുകൾക്കും എസ്.യു.വികൾക്കും ഒപ്പം നിത്യോപയോഗത്തിനായി ഹാച്ച്ബാക്കുകൾ വാങ്ങാറുണ്ട്. ഇത് മനസിലാക്കി എൻട്രി ലെവൽ മുതൽ പ്രീമിയം ഹാച്ച് ബാക്കുകൾ വരെ ഇന്ത്യയിൽ വാഹനനിർമാതാക്കൾ അവതരിപ്പിച്ചിട്ടുണ്ട്. 2019ൽ ഹാച്ച്ബാക്കുകളുടെ വലിയൊരുനിര തന്നെ ഇന്ത്യയിൽ വിൽപ്പനക്കെത്തുന്നുണ്ട്.
ഹ്യൂണ്ടായ് ഗ്രാൻഡ് െഎ 10
ഇന്ത്യൻ വിപണിയിൽ അടുത്ത വർഷം എത്തുമെന്ന് പ്രതീക്ഷിക്കുന്ന മോഡലുകളിലൊന്ന് ഹ്യുണ്ടായിയുടെ ഗ്രാൻഡ് െഎ10. സാൻട്രോയിലുടെ ഇന്ത്യൻ ഹാച്ച്ബാക്ക് സെഗ്മെൻറിൽ വീണ്ടും വരവറിയിച്ചിരിക്കുകയാണ് ഹ്യുണ്ടായ്. ഗ്രാൻഡ് െഎ 10ലുടെ ആ സ്ഥാനം അരക്കെട്ടുറപ്പിക്കാനായിരിക്കും കമ്പനിയുടെ ശ്രമം. ലെഗ്റൂം കൂട്ടി പിൻസീറ്റ് യാത്രികരുടെ യാത്രാസുഖം വർധിപ്പിച്ചാവും ഗ്രാൻഡ് െഎ 10 വിപണിയിലെത്തുക. മുഖം മിനുക്കിയെത്തുന്ന എലാൻട്രയിലെ ചില ഘടകങ്ങളും പുതിയ ഗ്രാൻഡ് െഎ 10ൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. ഹെക്സഗോണൽ ഗ്രില്ലും വലിയ ഹെഡ്ലാമ്പുകളും ടെയിൽ ലൈറ്റുകളുമെല്ലാമായിരിക്കും പ്രധാന പ്രത്യേകത. എൻജിൻ നിലവിലുള്ളത് തന്നെ തുടരും.
വാഗണർ
വാഗണറിെൻറ പരിഷ്കരിച്ച പതിപ്പുമായാവും മാരുതി അടുത്ത വർഷം കളത്തിലിറങ്ങുക. ടോൾ ബോയ് ഡിസൈനിലാവും പുതിയ വാഗണർ. കൂടുതൽ സ്പേസ് ഉൾക്കൊള്ളിച്ചാവും ഇക്കുറി കാറിെൻറ ഇന്ത്യയിലേക്കുള്ള വരവ്. കൂടുതൽ ലഗേജ് ഉൾക്കൊള്ളാൻ ശേഷിയുമുണ്ടാകും. നീളം കൂടിയ ബോണറ്റാണ് മറ്റൊരു പ്രത്യേകത. 1.0 ലിറ്റർ പെട്രോൾ എൻജിനായിരിക്കും ഹൃദയം. മാനുവൽ, ഒാേട്ടാമാറ്റിക് ട്രാൻസ്മിഷനുകളിൽ പുതിയ പതിപ്പ് വിപണിയിലെത്തും.
മെഴ്സിഡെസ് ബെൻസ് എ ക്ലാസ്
മെഴ്സിഡെസ് നിരയിലെ ഹാച്ച്ബാക്കാണ് എ ക്ലാസ്. കമ്പനിയുടെ എൻട്രി ലെവൽ മോഡലുകളിലൊന്ന്. അടുത്ത വർഷം പ്രതീക്ഷയോടെ കാത്തരിക്കുന്ന മോഡലുകളിൽ ഒന്നാണിത്. നീളം കൂടുതൽ തന്നെയാണ് പുതിയ എ ക്ലാസിെൻറയും പ്രധാന പ്രത്യേകത. ഇതിനൊപ്പം ചില പ്രീമിയം സൗകര്യങ്ങൾ മോഡലിൽ ബെൻസ് ഉൾപ്പെടുത്തിയേക്കും. 2019 ആദ്യത്തിൽ വിപണിയിലെത്തുന്ന എ ക്ലാസിെൻറ വില 30 മുതൽ 34 ലക്ഷം വരെയായിരിക്കും.
ഫോർഡ് ഫിേഗാ
ഫിഗോയുടെ മുഖം മിനുക്കിയ പതിപ്പുമായാവും 2019ൽ ഫോർഡ് ഇന്ത്യയിലെത്തുക. അകത്തളങ്ങളിൽ സൗകര്യം വർധിപ്പിച്ചാവും പുതിയ ഫോർഡ് വിൽപന ആരംഭിക്കുന്നത്. 1.2 ലിറ്റർ പെട്രോൾ എൻജിൻ അധികമായി ഉൾപ്പെടുത്തും. ആറ് ലക്ഷം മുതൽ എട്ട് ലക്ഷം വരെയായിരിക്കും ഷോറും വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.