എസ്​.യു.വി വിപണി പിടിക്കാൻ ഹാരിയർ

ഒരു മാസം നീണ്ടുനിന്ന ടീസറുകൾക്കു പ്രീവ്യൂകൾക്കും​ ശേഷം ഹാരിയറിനെ പുറത്തിറക്കി ടാറ്റ. കമ്പനിയുടെ അഞ്ച്​ സീറ് റർ പ്രീമിയം എസ്​.യു.വിയായിരിക്കും ഹാരിയർ. 12.69 ലക്ഷമാണ്​ പ്രാരംഭവില. നാല്​ വ്യത്യസ്​ത പതിപ്പുകളിൽ ഹാരിയർ ഇന്ത്യൻ വിപണിയിലെത്തും.ബേസ്​ വേരിയൻറായ എക്​സ്​.ഇക്കായിരിക്കും 12.69 ലക്ഷം രൂപ വില വരിക. മിഡ്​റേഞ്ച്​ മോഡലായ എകസ്​.എം, എകസ ്​.ടി എന്നിവക്ക്​ യഥാക്രമം 13.75 ലക്ഷവും 14.95 ലക്ഷവുമായിരിക്കും വിപണി വില. ടോപ്​ വേരിയൻറായ എക്​സ്​.സെഡിന്​ 16.25 ലക്ഷവ ും വില.

2018 ഡൽഹി ഒാ​േട്ടാഎക്​സ്​പോയിൽ അവതരിപ്പിച്ച എച്ച്​.5 എക്​സ്​ കൺസ്പെറ്റിനെ അടിസ്ഥാനമാക്കിയാണ്​ ഹാരിയറി​​​െൻറ നിർമാണം. ടാറ്റയുടെ ഒമേഗ ആർക്​ പ്ലാറ്റ്​ഫോമിലാണ്​ ഹാരിയറെത്തുക. ലാൻഡ്​ റോവറി​​​െൻറ ഡി 8നെ അടിസ്ഥാനമാക്കുള്ളതാണ്​ ഹാരിയറി​​​െൻറയും പ്ലാറ്റ്​ഫോം. 4,598എം.എം നീളവും 1,894എം.എം വീതിയും 1,706എം.എം ഉയരവും മോഡലിനുണ്ടാകും. 425 ലിറ്ററാണ്​ ബൂട്ട്​സ്​പെയ്​സ്​ 50 ലിറ്ററാണ്​ ഇന്ധനടാങ്കി​​​െൻറ സംഭരണശേഷി.

ഹാരിയറി​​​െൻറ ഉയർന്ന വകഭേദത്തിൽ 8.8 ഇഞ്ച്​ ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​​െൻറ്​ സിസ്​റ്റം നൽകിയിട്ടുണ്ട്​. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ്​ ഒാ​േട്ടാ തുടങ്ങിയവയെ പിന്തുണക്കുന്നതാണ്​ ഇൻഫോടെയിൻമ​​െൻറ്​ സിസ്​റ്റം. ലെതർ അപ്​ഹോൾസ​റി, റിവേഴ്​സ്​ കാമറ, ഒാ​േട്ടാമാറ്റിക്​ ഹെഡ്​ലൈറ്റ്​, വൈപ്പറുകൾ, ക്ലൈമറ്റ്​ കൺട്രോൾ, ക്രൂയിസ്​ കൺട്രോൾ തുടങ്ങിയ സംവിധാനങ്ങളെല്ലാം ഹാരിയറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്​. സുരക്ഷക്കായി ആറ്​ എയർബാഗുകൾ, എ.ബി.എസ്​, ഇ.ബി.ഡി, ​േകാർണറിങ്​ സ്​റ്റബിലിറ്റി തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്​.

ഫിയറ്റി​​​െൻറ 2.0 ലിറ്റർ ഡീസൽ എൻജിനാണ്​ ഹാരിയറി​നെ ചലിപ്പിക്കുക. 140 എച്ച്​.പി പവറും 350 എൻ.എം ടോർക്കും ഹാരിയർ നൽകും. ആറ്​ സ്​പീഡ്​ മാനുവലായിരിക്കും ട്രാൻസ്​മിഷൻ. ഹ്യുണ്ടായിയുടെ ഒാ​േട്ടാമാറ്റിക്​ ട്രാൻസ്​മിഷനും പെട്രോൾ എൻജിനും വൈകാതെ ഹാരിയറിലെത്തുമെന്നാണ്​ പ്രതീക്ഷ. നിലവിൽ ഫോർ വീൽ ഡ്രൈവ്​ സിസ്​റ്റം ഹാരിയറിൽ ലഭ്യമല്ല. സ​​െൻറർ കൺസോളിലെ നോബിലൂടെ വിവിധ ഡ്രൈവിങ്​ മോഡുകൾ തെരഞ്ഞെടുക്കാനുള്ള സംവിധാനവും ഹാരിയറിലുണ്ട്​. ഹ്യൂണ്ടായ്​ ക്രേറ്റ്​, ജീപ്പ്​ കോംപസ്​, മഹീന്ദ്ര എക്​സ്​.യു.വി 500 തുടങ്ങിയ മോഡലുകളോടാവും ഹാരിയർ നേരിട്ട്​ ഏറ്റുമുട്ടുക.

Tags:    
News Summary - 2019 Tata Harrier launched in India-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.