ആഴ്ചകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ എസ് 60 സെഡാനെ പുറത്തിറക്കി വോൾവോ. പൂർണമായും അമേരിക്കയിൽ നിർമിക്കുന്ന വോൾവോയുടെ മിഡ് സൈസ് ലക്ഷ്വറി സെഡാനാണ് എസ് 60. കാലിഫോർണിയയിലെ പ്ലാൻറിലാണ് കാറിെൻറ നിർമാണം കമ്പനി നടത്തുന്നത്. ഡീസൽ എൻജിനില്ലാതെ എത്തുന്ന ആദ്യ വോൾവോ കാറാണ് എസ് 60. പൂർണമായും വൈദ്യുത വാഹനങ്ങളിലേക്ക് മാറുക എന്ന ലക്ഷ്യത്തിെൻറ ആദ്യപടിയായാണ് ഡീസൽ എൻജിനില്ലാത്ത കാർ വോൾവോ പുറത്തിറക്കുന്നത്.
വോൾവോയുടെ എസ്.പി.എ ആർക്കിടെക്ക് അടിസ്ഥാനമാക്കിയാണ് എസ് 60യുടെ നിർമാണം. ഇൗ വർഷം പുറത്തിറക്കിയ വി60യോടാണ് പുതിയ സെഡാന് സാമ്യം. സുരക്ഷയിൽ വി60യിലെ ചില ഘടങ്ങൾ എസ് 60യിലും വോൾവോ ഉപയോഗിച്ചിട്ടുണ്ട്. സുരക്ഷയിൽ ഒട്ടും വിട്ടുവീഴ്ചയില്ലാതെയാണ് എസ് 60 വോൾവോ അണിയിച്ചൊരുക്കിയിരിക്കുന്നത് സിറ്റി ട്രാഫിക്കിൽ ഒാേട്ടാമാറ്റിക്കായി ബ്രേക്ക് ചെയ്യുന്ന സംവിധാനം എസ് 60യിലും കാണാം. ബംബർ ടു ബംബർ ട്രാഫിക്കിലെ അപകടങ്ങൾ ഒരു പരിധി വരെ കുറക്കാൻ ഇത് സഹായകമാവുമെന്നാണ് വോൾവോയുടെ അവകാശവാദം.
പൈലറ്റ് അസിസ്റ്റ് സിസ്റ്റമാണ് മറ്റൊരു പ്രത്യേകത. നിരപ്പായ പാതകളിൽ ഡ്രൈവറുടെ സഹായമില്ലാതെ വാഹനം പോകുന്ന സംവിധാനമാണ് പൈലറ്റ് അസിസ്റ്റ്. സ്റ്റിയറിങ്, ആക്സിലറേഷൻ, ബ്രേക്കിങ് എന്നിവയെല്ലാം കാർ സ്വയം നിയന്ത്രിക്കുന്നതാണ് സംവിധാനം. ഇതിനൊപ്പം ക്രോസ് ട്രാഫിക് അലർട്ട് സംവിധാനവും വോൾവോ നൽകിയിട്ടുണ്ട്.
രണ്ട് ടർബോ ചാർജ്ഡ് പെട്രോൾ എൻജിനുകളാണ് വോൾവോയുടെ പുതിയ കാറിലുള്ളത്. കാറിലുള്ള വോൾവോയുടെ ടി6 ട്വിൻ എൻജിൻ എ.ഡബ്ളിയു.ഡി പ്ലഗ് ഇൻ ഹൈബ്രിഡ് എൻജിൻ 340 ബി.എച്ച്.പി കരുത്തും ടി8 ഹൈബ്രിഡ് എൻജിൻ 400 ബി.എച്ച്.പി കരുത്തും നൽകും. അടുത്ത വർഷമായിരിക്കും വോൾവോയുടെ ഇൗ കരുത്തൻ നിരത്തിലെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.