അടിമുടി മാറി ക്രേറ്റയെത്തി; ബുക്കിങ്ങിലും മുന്നേറ്റം

ഹൃുണ്ടായിയുടെ സ്​റ്റൈലിഷ്​ എസ്​.യു.വി ക്രേറ്റ ന്യൂജൻ ഫീച്ചറുകളുമായി പുറത്തിറങ്ങി. പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ എന്നീ മൂന്ന്​ വ്യത്യസ്​ത ഹൃദയങ്ങളുമായാണ്​ 2020 മോഡലിൻെറ വരവ്​​. 9.99 ലക്ഷം മുതൽ 17.20 ലക്ഷം വരെയാണ്​ ഷോറും വില. ആദ്യ തലമുറയിൽനിന്ന്​ ഏറെ വ്യത്യസ്​തമായ ഡിസൈനിങ്ങിലാണ്​ അണിയിച്ചൊരുക്കിയിരിക്കുന്നത്​. വെന്യുവിലേതിന്​ സമാനമായ ഗ്രില്ല്​ ക്രേറ്റയിലും ഇടംപിടിച്ചു​. മൂന്ന്​ എൽ.ഇ.ഡികൾ അടങ്ങിയ ഹെഡ്​ലാമ്പും ഡേടൈം റണ്ണിംഗ്​ ലാമ്പുമെല്ലാം മിഴിവേകുന്നു. പിന്നിലും കാര്യമായ മാറ്റങ്ങളാണ്​ സംവഭിച്ചത്​. സ്​പ്ലിറ്റ്​ ടെയിൽ ലാംബും നീളത്തിൽപോകുന്ന ബ്രേക്ക്​ ലൈറ്റുമെല്ലാം ഏറെ വ്യത്യസ്​തമാണ്​.

പതിവുപോലെ സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ്​. ആറ്​ എയർ ബാഗുകളാണ്​ വാഹനത്തിലുള്ളത്​. ഇലക്​ട്രിക്​ സ്​റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്​റ്റ്​ കൺട്രോൾ, കവർച്ചയിൽനിന്ന്​ സംരക്ഷിക്കാനുള്ള അലറാം എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്​. ഇൻറീരിയറിലും ഒരുപാട്​ മാറ്റങ്ങൾ​ കൊണ്ടുവന്നു​. മുൻനിരയിലെ ​വ​​െൻറിലേറ്റഡ്​ സീറ്റുകൾ, ഓ​ട്ടോമാറ്റിക്​ എ.സി, ബോസിൻെറ സൗണ്ട്​ സിസ്റ്റം, വയർലെസ്​ റീചാർജിങ്​, പിന്നിലെ യു.എസ്​.ബി ചാർജർ തുടങ്ങിയ നിരവധി സവിശേഷതകൾ വാഹനത്തിലുണ്ട്​. വോയിസ്​ എനാബിൾഡ്​ പനോരമിക്​ സൺറൂഫാണ്​ മറ്റൊരു പ്രത്യേകത. ഇ​ക്കോ, കംഫർട്ട്​, സ്​പോർട്ട്​ എന്നീ മൂന്ന്​ മോഡുകളിൽ ക്രേറ്റ ഓടിച്ചുപോകാം.

6 സ്​പീഡ്​ ഓ​ട്ടോമാറ്റിക്​ ഇൻറലിജൻറ്​ വാരിയബിൾ ട്രാൻസ്​മിഷൻ, 7 സ്​പീഡ്​ ഡ്യുവൽ ക്ലച്ച്​ ട്രാൻസിമിഷൻ, 6 സ്​പീഡ്​ മാനുവൽ ട്രാൻസിമിഷൻ എന്നീ ഗിയർ സംവിധാനവും ക്രേറ്റയിലിണ്ട്​. 1.5 ലിറ്റർ ഡീസൽ എൻജിൻ പരമാവധി 115 പി.എസ്​ പവറും 25.5 കെ.ജി.എം ടോർക്വും ഉൽപ്പാദിപ്പിക്കും. പരമാവധി 140 പി.എസ്​ പവറും 24.7 കെ.ജി.എം ടോർക്കുമാണ്​ 1.4 ലിറ്റർ ടർബോ ​പെട്രോൾ എൻജിൻ നൽകുക. 1.5 ലിറ്റർ പെട്രോൾ എൻജിനിൽനിന്ന്​ പരമാവധി 115 പി.എസ്​ പവറും 14.7 കെ.ജി.എം ടോർക്കും ലഭിക്കുമെന്ന്​ കമ്പനി ഉറപ്പുനൽകുന്നു.

ഡീസൽ മാനുവലിൽ 21.4 കിലോമീറ്ററും ഓ​​ട്ടോമാറ്റിക്കിൽ 18.5 കിലോമീറ്ററും മൈലേജ്​ ലഭിക്കും. പെട്രോൾ എൻജിൻ മാനുവലിൽ 16.8 കിലോമീറ്ററും ഓ​ട്ടോമാറ്റിക്കിൽ 16.9 കിലോമീറ്ററുമാണ്​ പ്രതീക്ഷിക്കുന്ന മൈലേജ്​. ടർബോ പെട്രോൾ എൻജിനിൽ ഡി.സി.ടി ഗിയർ സംവിധാനമാണുള്ളത്​. ഇതിൽനിന്ന്​​ 16.8 കിലോമീറ്റർ മൈലേജ്​ വരെ പ്രതീക്ഷിക്കാം. ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന ഓ​ട്ടോ എക്​സ്​പോയിൽ ക്രേറ്റയുടെ രണ്ടാം പതിപ്പും ഇടംപിടിച്ചിരുന്നു. മാർച്ച്​ രണ്ടിന്​​ ബുക്കിങ്ങും​ ആരംഭിച്ചു​. 15 ദിവസം പിന്നിടു​േമ്പാൾ 14,000 ബുക്കിങ് ലഭിച്ചതായി​ ഹ്യുണ്ടായി അധികൃതർ പറയുന്നു.

Tags:    
News Summary - 2020 model hyundai creta arrived

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.