വാഹനപ്രേമികളുടെ കാത്തരിപ്പിന് വിരാമമിട്ട് പോർഷെയുടെ കയ്ൻ കൂപ്പേ ഇന്ത്യൻ വിപണിയിലെത്തി. മോഡലിെൻറ വി 6 എൻജിൻ വകഭേദത്തിന് 1.31 കോടി രൂപയാണ് വില. വി 8 മോഡലിന് 1.97 കോടിയും നൽകണം. സി.ബി.യു യൂണിറ്റായി ഇന്ത്യയിലെത്തുന്ന കയ്ൻ മെഴ്സിഡെസ് ബെൻസ് ജി.എൽ.ഇ, ബി.എം.ഡബ്ളിയു എക്സ് 6 എന്നിവക്കാണ് വെല്ലുവിളി ഉയർത്തുക.
മുൻ മോഡലുമായി താരത്മ്യം ചെയ്യുേമ്പാൾ വലിപ്പം കൂടിയ ബംബറാണ് പ്രധാന സവിശേഷത. എ പില്ലറിൽ തുടങ്ങി ഡോറുകളിൽ വരെ നടത്തിയ ചെറു പരിഷ്കാരങ്ങൾ എസ്.യു.വിയുടെ മസ്കുലാർ രൂപം ഒന്നു കൂടി വർധിപ്പിച്ചിട്ടുണ്ട്. ഇൻറീരിയറിനും ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റത്തിനുമെല്ലാം പഴയ മോഡലുമായി സാമ്യമുണ്ട്.
രണ്ട് എൻജിൻ ഓപ്ഷനുകളിൽ കയിൻ കുപ്പേ വിപണിയിലെത്തും. 3.0 ലിറ്റർ വി 6 ടർബോ ചാർജ്ഡ് എൻജിനാണ് അതിലൊന്ന്. 335 ബി.എച്ച്.പി കരുത്തും 450 എൻ.എം ടോർക്കും എൻജിൻ നൽകും. 0-100 കിലോ മീറ്റർ വേഗത കൈവരിക്കാൻ കേവലം 5.9 സെക്കൻഡ് മതിയാകും. മണിക്കൂറിൽ 243 കി.മീറ്ററാണ് പരമാവധി വേഗം. 4.0 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് V8 ആണ് രണ്ടാമത്തെ എൻജിൻ. 542 ബി.എച്ച്.പി കരുത്തും 770 എൻ.എം ടോർക്കും എൻജിൻ നൽകും. 0-100 കിലോ മീറ്റർ വേഗത കൈവരിക്കാൻ കേവലം 3.9 സെക്കൻഡ് മതിയാകും. മണിക്കൂറിൽ 286 കിലോ മീറ്ററാണ് പരമാവധി വേഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.