സ്കോഡയുടെ 2020 സൂപ്പർബ് മെയ് മാസത്തിൽ ഇന്ത്യൻ വിപണിയിലെത്തും. കാറിൻെറ അവസാനവട്ട മലിനീകരണ പരിശോധനയാണ് നട ക്കുന്നതെന്ന സ്കോഡ അറിയിച്ചു. 2019ലാണ് സ്കോഡ കാറിനെ ആഗോളവിപണിയിൽ അവതരിപ്പിച്ചത്. ബി.എസ് 6 മലിനീകരണ ചട്ടം പാലിക്കുന്നതാണ് സൂപ്പർബിൻെറ എൻജിൻ.
പെട്രോൾ എൻജിനിൽ മാത്രമാവും സൂപ്പർബിൻെറ പുതിയ പതിപ്പ് വിപണിയിലെത്ത ുക. 1.8 ലിറ്റർ ടി.എസ്.ഐ എൻജിൻ 185 ബി.എച്ച്.പി കരുത്താണ് നൽകുക. ഏഴ് സ്പീഡ് ഡി.എസ്.ജി ഓട്ടോമാറ്റിക്കായിരിക്കും ട്രാൻസ്മിഷൻ. ഹൈബ്രിഡ് വേർഷനും സ്കോഡ പുറത്തിറക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 1.4 ലിറ്റർ ടി.എസ്.ഐ എൻജിനും ഇലക്ട്രിക് മോട്ടോറുമാണ് ഹൈബ്രിഡ് വകഭേദത്തിലുണ്ടാവുക. 214 ബി.എച്ച്.പി പവറും 400 എൻ.എം ടോർക്കും ഹൈബ്രിഡ് സ്കോഡ നൽകും.
ക്സ്റ്റീരിയർ ഡിസൈനിൽ മാറ്റങ്ങളോടെയാണ് സൂപ്പർബിൻെറ പുതിയ വകഭേദം വിപണിയിലേക്ക് എത്തുന്നത്. മാട്രിക്സ് എൽ.ഇ.ഡി ഹെഡ്ലാമ്പാണ് സ്കോഡ സൂപ്പർബിൻെറ പ്രധാനമാറ്റം. പുതിയ ബട്ടർഫ്ലൈ ഗ്രിൽ, വെർട്ടിക്കൾ ക്രോം സ്ലേറ്റുകൾ, ഫ്രണ്ട് ബംപർ, ഷാർപർ ലൈൻ, വൈഡ് എയർഡാം എന്നിവയാണ് മുൻവശത്തെ പ്രധാന സവിശേഷതകൾ. എൽ.ഇ.ഡി ടെയിൽലൈറ്റ്, ക്രോം സ്ട്രിപ്പ്, പുതിയ ബൂട്ട്-ലിഡ്, ലോഗോ എന്നിവയും പിൻവശത്തെ സവിശേഷതയാണ്.
ഡ്രൈവർ അസിസ്റ്റ് സിസ്റ്റത്തിൻെറ ഭാഗമായി നിരവധി ഫീച്ചറുകൾ കാറിൽ സ്കോഡ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രെഡിക്ടീവ് ക്രൂയിസ് കൺട്രോൾ, എമർജൻസി അസിസ്റ്റ്, ഫ്രണ്ട് അസിസ്റ്റ്, പ്രെഡിക്ടീവ് പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ എന്നിവയാണ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റത്തിൻെറ ഭാഗമായി കാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൻറീരിയറിൽ 9.2 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം സൂപ്പർബിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.