കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് അടച്ചിട്ട മാരനെല്ലോ പ്ലാൻറ് തുറക്കുേമ്പാൾ സൂപ്പർ കാർ എസ്.എഫ് 90 സ്പൈഡ റിൻെറ പുതിയ വകഭേദം നിർമ്മാണം ആരംഭിക്കുമെന്ന സൂചനകൾ നൽകി ഫെരാരി. വാഹനം ടെസ്റ്റ് ചെയ്യുന്നതിൻെറ ചിത്രങ്ങൾ പു റത്ത് വന്നതോടെയാണ് ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തമായത്.
സി ആകൃതിയിലുള്ള ഹെഡ്ലാമ്പുമായി കൺവർട്ടബിൾ കൂപേയായിട്ടാണ് എസ്.എഫ് 90 സ്പൈഡർ എത്തുന്നത്. ഷാർക് ഫിൻ ആൻറിനയുടെ അഭാവമാണ് കൺവർട്ടബിൾ മോഡലാണെന്ന് വ്യക്തമാകാൻ കാരണം. പിൻവശത്ത് ഇരട്ട പുകകുഴലുകൾ നൽകിയിട്ടുണ്ട്. വലത് വശത്ത് ഡോറിന് പിന്നിലായി എയർ സ്കൂപ്പും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
986 ബി.എച്ച്.പി കരുത്ത് പകരുന്ന വി 8 എൻജിനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇലക്ട്രിക് മോട്ടോറും ഒപ്പമുണ്ട്. 2.5 സെക്കൻഡിൽ 100 കിലോ മീറ്റർ വേഗത കൈവരിക്കും. മണിക്കൂറിൽ 340 കിലോമീറ്ററാണ് പരമാവധി വേഗത. ഇലക്ട്രിക് മോട്ടോർ മാത്രം ഉപയോഗിച്ച് 25 കിലോ മീറ്റർ ദൂരം 130 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. 2021ൽ എസ്.എഫ് 90 സ്പൈഡർ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.