ലംബോർഗിനി ഉറുസിനെ മറികടന്ന് ലോകത്തെ ഏറ്റവും വേഗമേറിയ എസ്.യു.വിയായി മാറി ബെൻറലി ബെൻറയേഗ. മണിക്കൂറിൽ 306 കി ലോ മീറ്ററാണ് ബെൻറയേഗയുടെ പരമാവധി വേഗത. രണ്ടാം സ്ഥാനത്തുളള ഉറുസിെൻറ പരമാവധി വേഗത മണിക്കൂറിൽ 305 കിലോ മീറ്റർ മാത്രമാണ്.
6.0 ലിറ്റർ ഡബ്യു 12 ട്വിൻ ടർേബാചാർജ്ഡ് എൻജിനാണ് ബെൻറയേഗക്ക് കരുത്ത് പകരുന്നത്. 626 ബി.എച്ച്.പി കരുത്തും 900 എൻ.എം ടോർക്കും എൻജിൻ നൽകും. 3.9 സെക്കൻഡിൽ 0-100 കിലോ മീറ്റർ വേഗത കൈവരിക്കും.
എക്സ്റ്റീരിയറിൽ മാറ്റങ്ങളോടെയാണ് ബെൻറയേഗ പുറത്തിറങ്ങിയിരിക്കുന്നത്. ടിൻറഡ് ഹെഡ്ലാമ്പ്, ഡാർക്ക് ടിൻറ് റേഡിയേറ്റർ ഗ്രിൽ, ബോഡി കളേർഡ് സൈസ് സ്കേർട്ട്സ്, 22 ഇഞ്ച് അലോയ് വീൽ, ടെയിൽഗേറ്റ് സ്പോയിലർ എന്നിവയിലെല്ലാം കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ, ബെൻറയേഗ ഇന്ത്യയിൽ പുറത്തിറങ്ങുന്നതിനെ കുറിച്ച് റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.