ഹോണ്ടയുടെ പ്രീമിയം ഹാച്ച്ബാക്ക് ജാസ് വിപണിയിൽ നിന്ന് പിൻവലിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം . ജാസിൻ െറ ബി.എസ് 6 വകഭേദത്തിൻെറ ടീസർ ചിത്രങ്ങൾ പുറത്തുവിട്ടു. ചിത്രത്തിൽ ഗ്രിൽ, വീൽ, ബോഡിലൈൻ എന്നിവ വ്യക്തമാണ്. ഡി സൈനിൽ ബി.എസ് 4 ജാസുമായി താരതമ്യം ചെയ്യുേമ്പാൾ ബി.എസ് 6ൽ വലിയ മാറ്റങ്ങളുണ്ടാവില്ലെന്നാണ് സൂചന. ബംപറിൻെറ ഡിസ ൈനിൽ മാത്രം മാറ്റം പ്രതീക്ഷിക്കാം.
നിലവിലെ 1.2 ലിറ്റർ എൻജിനിൻെറ ബി.എസ് 6 വകഭേദമായിരിക്കും ഹോണ്ട പുതിയ ജാസിൽ അവതരിപ്പിക്കുക. 90 എച്ച്.പി കരുത്തും 110 എൻ.എം ടോർക്കും എൻജിൻ നൽകും. 1.5 ലിറ്റർ ഡീസൽ എൻജിനിൻെറ ബി.എസ് 6 വകഭേദവും എത്തും. 100 എച്ച്.പി കരുത്തും 200 എൻ.എം ടോർക്കും ഡീസൽ എൻജിൻ നൽകും. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനാവും ഉൾപ്പെടുത്തുക. പെട്രോൾ എൻജിനൊപ്പം സി.വി.ടി ട്രാൻസ്മിഷനുമുണ്ടാകും. 7.0 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റവും അതേ പോലെ തുടരും. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ ഇൻഫോടെയിൻമെൻറ് സിസ്റ്റം പിന്തുണക്കും. ഇൻറീരിയറിൽ മറ്റ് മാറ്റങ്ങൾക്ക് സാധ്യതയില്ല.
പ്രീമിയം ഹാച്ച്ബാക്ക് വിപണിയിൽ താരതമ്യേന വില കൂടിയ മോഡലുകളിലൊന്നാണ് ജാസ് ബി.എസ് 4. ബി.എസ് 6 വകഭേദമെത്തുേമ്പാൾ വിലയിൽ എന്തെങ്കിലും മാറ്റം ഹോണ്ട വരുത്തുേമായെന്നും എല്ലാവരും ഉറ്റുനോക്കുന്നുണ്ട്.
Latest VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.