ലോകത്തിലെ ഏറ്റവും വില കൂടിയ കാർ പുറത്തിറക്കി ഫ്രഞ്ച് വാഹന നിർമാതാക്കളായ ബ്യൂഗാട്ടി. ജനീവ മോേട്ടാർ ഷോയി ലാണ് ബ്യൂഗാട്ടിയുടെ ആഡംബര വാഹനത്തിെൻറ അവതാരപ്പിറവി. 131 കോടിയാണ് ലാ വാച്യൂർ നോയെ എന്ന പേരിട്ടിരിക്കുന് ന ആഡംബര കാറിെൻറ വില.
ലിമോസിൻ പോലെ യാത്ര സുഖവും സ്പോർട്സ് കാർ പോലെ പെർഫോമൻസും നൽകുന്നതാണ് ലാ വാച്യൂർ നോയെയെന്ന് ബ്യുഗാട്ടി പ്രസിഡൻറ് സ്റ്റീഫൻ വിങ്മാൻ പറഞ്ഞു. കാറിെൻറ മുഴുവൻ യൂണിറ്റുകളുടെയും പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വിറ്റഴിച്ചതായി ബ്യൂഗാട്ടി വ്യക്തമാക്കിയിട്ടുണ്ട്.
പൂർണമായും കാർബൺ ഫൈബർ ബോഡിയിലാണ് വാഹനത്തിെൻറ നിർമാണം. അറ്റ്ലാൻറിക് എന്ന കാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ വാഹനത്തിെൻറ ഡിസൈൻ ബ്യൂഗാട്ടി നിർവഹിച്ചിരിക്കുന്നത്. 8.0 ലിറ്റർ 16 സിലിണ്ടർ എൻജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഇത് 1500 എച്ച്.പി കരുത്തും 1600 എൻ.എം ടോർക്കുമാണ് ഉൽപാദിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.