799 സി.സി കരുത്തിൽ കെ.ടി.എമ്മിൻെറ പുതിയ ഡ്യൂക്ക് 790 വിപണിയിലേക്ക് എത്തുന്നു. സെപ്തംബർ 23നാണ് ബൈക്ക് കെ.ടി.എം ഇന ്ത്യൻ വിപണിയിൽ പുറത്തിറക്കുക. ഇന്ത്യയിലെ കെ.ടി.എമ്മിൻെറ ഏറ്റവും വിലകൂടിയതും കരുത്ത് കൂടിയതുമായ ബൈക്കായിരിക് കും ഡ്യൂക്ക് 790. 105 എച്ച്.പി കരുത്തും 87 എൻ.എം ടോർക്കുമാണ് എൻജിൻ നൽകുക. 6 സ്പീഡ് ഗിയർബോക്സാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
റൈഡിങ് സുഖകരമാക്കാനായി ചില സംവിധാനങ്ങൾ കെ.ടി.എം ബൈക്കിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ട്രാക്ഷൻ കൺട്രോൾ, മോട്ടോർ സ്ലിപ് റെഗുലേഷൻ, സൂപ്പർ മോട്ടോ മോഡ്, മോട്ടോർ സൈക്കിൾ സ്റ്റബിലിറ്റി കൺട്രോൾ എന്നിവ ഇവയിൽ ചിലതാണ്.
എൽ.ഇ.ഡി ഹെഡ്ലാമ്പ്, സെറ്റപ്പ്ഡ് സീറ്റ്, സൈഡ് മൗണ്ടഡ് എക്സ്ഹോസ്റ്റ് എന്നിവയാണ് ബൈക്കിലെ പ്രധാന സവിശേഷതകൾ. സ്പോർട്ട്, സ്ട്രീറ്റ്, റെയിൻ, ട്രാക്ക് എന്നീ നാല് ഡ്രൈവിങ് മോഡുകൾ വാഹനത്തിനുണ്ട്. 43എം.എം അപ്സൈഡ് ഡൗൺ ടെലിസ്കോപിക് ഫോർക്കും പിന്നിൽ മോണോ ഷോക്കുമാണ് സസ്പെൻഷൻ. സുരക്ഷക്കായി മുന്നിൽ 300 എം.എം ട്വിൻ ഡിസ്കും പിന്നിൽ 240 എം.എം ഡിസ്ക് ബ്രേക്കുമാണ് ഉള്ളത്. ഏകദേശം എട്ടര ലക്ഷത്തോളമായിരിക്കും വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.