ഇന്ത്യയിലെ എൻട്രി ലെവൽ കാർ വിപണിയിൽ മൽസരം കടുപ്പിച്ച് ഡാറ്റ്സൺ റെഡി ഗോയുടെ പുതിയ പതിപ്പ് പുറത്തിറക്കുന്നു. ജൂലൈ പകുതിയോടെ പുതിയ കാറിെൻറ ലോഞ്ചിങ് കമ്പനി നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷമാണ് റെഡിഗോയെ ഡാറ്റ്സൺ വിപണിയിലെത്തിക്കുന്നത്. പ്രതിമാസം കാറിെൻറ 2000 മുതൽ 2500 യൂണിറ്റുകളാണ് ഡാറ്റ്സൺ വിറ്റഴിക്കുന്നത്. 1 ലിറ്റർ എൻജിനോട് കൂടിയ കാറിെൻറ മോഡലാകും ഡാറ്റ്സൺ പുതുതായി വിപണിയിെലത്തിക്കുക. ഇൗ വർഷം അവസാനത്തോട് കൂടി ഒാേട്ടാമാറ്റിക് ട്രാൻസ്മിഷൻ ഇണക്കിച്ചേർത്ത മോഡലും വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1000 സി.സി എൻജിനിൽ മാർക്കറ്റ് ലീഡറായ മാരുതി സുസുക്കി ആൾേട്ടാ കെ 10, റെനോ ക്വിഡ് വൺ ലിറ്റർ എന്നീ മോഡലുകൾക്ക് മികച്ച വെല്ലുവിളി ഉയർത്താനാവും പുതിയ മോഡലലിലൂടെ ഡാറ്റ്സൺ ലക്ഷ്യമിടുന്നത്. 1000 സി.സി ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 67 ബി.എച്ച്.പി കരുത്തും 91 എന്‍.എം ടോര്‍ക്കുമേകും. 5 സ്പീഡ് മാനുവലാകും ട്രാന്‍സ്മിഷന്‍. ഇതിനൊപ്പം ക്വിഡിന് സമാനമായി റെഡി-ഗോയുടെ AMT പതിപ്പും ഡാറ്റ്‌സണ്‍ അവതരിപ്പിക്കും.
പുതിയ പതിപ്പില്‍ മെക്കാനിക്കല്‍ ഫീച്ചേര്‍സില്‍ മാത്രമാണ് മാറ്റമുണ്ടാകുക. രൂപഘടന 800 സിസി റെഡി-ഗോയ്ക്ക് സമാനമാണ്. ഏകദേശം 3.50 ലക്ഷം രൂപയാകും വാഹനത്തിന്റെ പ്രാരംഭ വില. ഓട്ടോമാറ്റിക് പതിപ്പിെൻറ വില നാല് ലക്ഷത്തിനടുത്തെത്താം. നിലവില്‍ 799 സിസി ത്രീ സിലിണ്ടര്‍ എഞ്ചിന്‍ 53.2 ബിഎച്ച്പി കരുത്തും 72 എന്‍എം ടോര്‍ക്കുമാണ് ഡാറ്റ്സൺ റെഡി ഗോയുടെ മെക്കാനിക്കൽ സവിശേഷതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.