വിചിത്ര വഴികളിലൂടെയുള്ള യാത്രകള്‍ അത്ര പുതുമയൊന്നുമല്ല വാഹനങ്ങള്‍ക്ക്. മാരുതി ബലേനോയും അത്തരമൊരു സഞ്ചാ രത്തിലാണ്. അല്ലെങ്കില്‍പിന്നെ ഒരേവാഹനം തന്നെ വ്യത്യസ്തമായ രണ്ടു കമ്പനികള്‍ തീര്‍ത്തും വ്യത്യസ്തമായ പേരുകളി ല്‍ ഇറക്കുക സാധ്യമാവുകയില്ലല്ലോ. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ തിളങ്ങുന്ന നക്ഷത്രമാണ് ബലേനൊ.
ജൂണില ്‍ ടൊയോട്ടയെന്ന ആഗോള ഭീമന്‍ പുറത്തിറക്കുന്ന ഹാച്ച്ബാക്കായ ഗ്ലാന്‍സ കണ്ടാൽ കണ്ടവര്‍ മൂക്കത്ത് വിരല്‍വയ് ക്കും. അത്രക്കാണ് സാമ്യം.
എൻജിനും പുകക്കുഴലും സ്റ്റാര്ട്ടറുമൊക്കെ പകുത്തെടുത്തിരുന്നവര്‍ വാഹനത്തെത ന്നെ പങ്കിട്ടെടുക്കുന്ന കാഴ്ചക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. തല്‍ക്കാലം ടീസര്‍ മാത്രമാണ് ടൊയോട്ട പുറത് തുവിട്ടിരിക്കുന്നത്. ഗ്ലാന്‍സയുടെ കാര്യത്തില്‍ സാമ്യങ്ങള്‍ തേടുന്നതിനേക്കാള്‍ വ്യത്യസ്തതകളാണ് പ്രസക്തം. അതുകൊണ്ട് ബലേനൊക്കും ഗ്ലാന്‍സക്കും ഇടയിലെ വിയോജിപ്പുകള്‍ തേടിപ്പോകാം.
പുറകില്‍ ബലേനൊ എന്നെഴുതിയേടത്ത് ടൊയോട്ട എന്ന് തിരുത്ത് വന്നതും സുസുക്കി ലോഗോ മാറി ടൊയോട്ട ആയതും ഗ്രില്ലിെൻറ രൂപം മാറിയതുമാണ് പുറമെ നോക്കുമ്പോഴുള്ള മാറ്റം. ടൊയോട്ട ഗ്രില്ലില്‍ വാഹനം കൂടുതല്‍ ആകര്‍ഷകമായോന്ന് ചോദിച്ചാല്‍ ഓരോരുത്തരുടേയും കാഴ്ച്ചയാണത് തീരുമാനിക്കുന്നതെന്ന് പറയേണ്ടിവരും.
രണ്ട് എൻജിന്‍ ഓപ്ഷനുകളാണുള്ളത്. ഒന്നാമത്തേത് ബലേനോയിലെ 1.2 ലിറ്റര്‍ കെ 12ബി പെട്രോള്‍ തന്നെയാണ്. രണ്ടാമത്തെ എൻജിനിലാണ് വ്യത്യാസത്തിെൻറ പ്രധാനവഴി. ഗ്ലാന്‍സയില്‍ ടൊയോട്ട ഡ്യൂവല്‍ ജെറ്റ് സ്മാര്‍ട്ട് ഹൈബ്രിഡ് സിസ്റ്റം ഇണക്കിച്ചേര്‍ത്തിട്ടുണ്ട്.
പുതിയ സംവിധാനംവന്നതോടെ എൻജിന്‍ ശക്തി 84 ബി.എച്ച്.പിയില്‍ നിന്ന് 90ലേക്ക് വര്‍ധിച്ചു. ടോര്‍ക്ക് അസിസ്റ്റ് സംവിധാനം വന്നതോടെ ആക്സിലറേഷന്‍ വര്‍ധിച്ചു. വാഹനം നിര്‍ത്തിയിടുമ്പോള്‍ എൻജിന്‍ ഓഫാകുന്നതിനാല്‍ ഇന്ധനക്ഷമതയും വര്‍ധിച്ചു.
സാധാരണ എൻജിനില്‍ 21.01 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്നത് ഇവിടെ 23.87 ആയി. ഹൈബ്രിഡ് വാഹനത്തിന് 89,000 രൂപ അധികം നല്‍കണം. ഈ സംവിധാനം നിലവില്‍ ബലേേനായില് ഇല്ല. ഗ്ലാന്‍സയില്‍ മാനുവലിനെക്കൂടാതെ സി.വി.ടി ഗിയര്‍ബോക്സുമുണ്ട്. രണ്ട് വേരിയൻറുകളാണ് ഗ്ലാന്‍സയില്‍. ബലേനോയില്‍ കാണുന്ന സീറ്റ, ആല്‍ഫ വേരിയൻറുകളാണിത്. വി എന്നും ജി എന്നുമായിരിക്കും ടൊയോട്ട പേരിടുക. ഉയര്‍ന്ന വകഭേദത്തില്‍ ടച്ച്സ്ക്രീന്‍ ഇന്‍ഫോടൈന്‍മെൻറ് സംവിധാനം ഉൾപ്പെടെയുണ്ടാകും.
ടൊയോട്ടയെ ജനപ്രിയമാക്കിയത് അവരുടെ വിശ്വാസ്യതയും ഈടുമായിരുന്നു. ഗ്ലാന്‍സയിലും ഈ പ്രത്യേകതകള്‍ നിലനിര്‍ത്താന്‍ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. ഇതിനായി മൂന്നുവര്‍ഷത്തേക്ക് അല്ലെങ്കില്‍ ലക്ഷം കിലോമീറ്റര്‍ വാറൻറിയെന്ന ആകര്‍ഷകമായ വാഗ്ദാനമുണ്ട്. ബലേനോയില്‍ മാരുതി നല്‍കുന്നത് രണ്ട് വര്‍ഷം അല്ലെങ്കില്‍ 40,000 കിലോമീറ്റര്‍ വാറൻറിയാണ്.
അഞ്ചുവര്ഷത്തിെൻറ ടൊയോട്ട ട്രൂ വാറൻറിയും ഏഴുവര്‍ഷത്തെ ടൈംലെസ്സ് വാറൻറിയും ഉപഭോക്താവിന് നീട്ടിയെടുക്കാം.
കാര്യങ്ങള്‍ ബലേനോയില്‍ ചുരുങ്ങില്ലെന്നതാണ് എടുത്ത് പറയേണ്ട കാര്യം. മാരുതി ബ്രെസ്സയും സിയാസും എര്‍ട്ടിഗയുമെല്ലാം അധികം വൈകാതെ ടൊയോട്ട ഉടുപ്പുകളിട്ട് നിരത്തിലെത്തും. സമത്വമെന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. പേരുകള്‍ മാത്രം മാറിമറിയുന്ന സമത്വസുന്ദര വാഹനലോകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.