ഫോർഡിെൻറ അഭിമാന എസ്.യു.വിയാണ് എൻഡവർ. വിൽപനയിൽ ടൊയോട്ട ഫോർച്യൂണറിനൊപ്പം മത്സരിച്ച് േതാൽക്കാനാണ് എന്ന ും വിധിയെങ്കിലും ഉപയോഗിക്കുന്നവരുടെ നല്ല വാക്കുകളാണ് എൻഡവറിെൻറ കരുത്ത്. പുതിയ തലമുറ എൻഡവർ വന്നിട്ട് അധികന ാളുകളായിട്ടില്ല. എങ്കിലും മുഖംമിനുക്കി അവതരിപ്പിക്കുകയാണ് ഫോർഡ്. അകത്തും പുറത്തും ചില്ലറ കൂട്ടിച്ചേർക്കലുകളാണ് വരുത്തിയിരിക്കുന്നത്. ഡിഫ്യൂസിവ് സിൽവർ എന്ന പുതിയൊരു നിറംകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രില്ലിലും ഹെഡ്ലാമ്പിലും മാറ്റങ്ങളുണ്ട്. ബംബറും ഫോഗ്ലാമ്പ് ഹൗസിങ്ങും നവീകരിച്ചു.
പുതിയ ഡയമണ്ട് കട്ട് അലോയ് കൂടുതൽ ആകർഷകം. മുന്നിലെ ഡോറുകൾക്ക് കീലെസ് എൻട്രി ഏർപ്പെടുത്തിയത് ഇപ്പോഴാണ്. ഉള്ളിലെത്തിയാൽ സൗന്ദര്യപരമായ മാറ്റങ്ങൾ ധാരാളമുണ്ട്. പഴയ ബീജ്-ബ്രൗൺ നിറങ്ങൾക്ക് പകരം കറുപ്പ്-ബീജ് കോമ്പിനേഷനാണ് അകത്തളത്തിന് ഉപയോഗിച്ചിരിക്കുന്നത്. തുകലിൽ പൊതിഞ്ഞ് ഇരട്ട സ്റ്റിച്ചിങ്ങോടുകൂടിയ ഡാഷ്ബോർഡ് മനോഹരം. ഡാഷ്ബോർഡിേൻറയോ സെൻറർ കൺസോളിേൻറയോ രൂപകൽപനയിൽ ഒരുമാറ്റവും വരുത്തിയിട്ടില്ല. ഗിയർ നോബിലെ മെറ്റൽ ഇൻസേർട്ടും പുഷ്ബട്ടൺ സ്റ്റാർട്ട് സ്വിച്ചിെൻറ വരവും പുതുമയാണ്. എട്ട് ഇഞ്ച് ഇൻഫോടൈൻമെൻറ് സിസ്റ്റം നിലനിർത്തിയിട്ടുണ്ട്. ഫോർഡിെൻറ സിങ്ക് 3 സംവിധാനമാണിതിൽ ഉപയോഗിച്ചിരിക്കുന്നത്. ആൻഡ്രോയ്ഡ് ഒാേട്ടായും ആപ്പിൾ കാർ പ്ലേയും ഉൾപ്പെടുത്തി. സീറ്റുകളുടെ മൃദുത്വം അൽപം കൂടി. ബൂട്ട് തുറക്കാൻ കാലുകൾ ഉപയോഗിച്ചുള്ള ജെസ്ചർ കൺട്രോൾ വന്നത് സൗകര്യപ്രദമാണ്. പണ്ടുണ്ടായിരുന്ന ഏറ്റവും കുറഞ്ഞ വേരിയൻറായ ട്രെൻഡ് ഒഴിവാക്കി. മറ്റ് രണ്ട് വേരിയൻറുകളും പഴയതിനേക്കാൾ വിലകുറഞ്ഞതും ഉപഭോക്താവിന് നേട്ടമാണ്. വില 28.19-32.97ലക്ഷം.
ടാറ്റയുടെ എം.പി.വിയായ ഹെക്സ പുതുവർഷത്തിൽ ചെറിയ മാറ്റങ്ങളുമായെത്തുന്നുണ്ട്. പുറത്തെ മാറ്റങ്ങളിൽ പ്രധാനം ഇരട്ട നിറങ്ങളുടെ ആകർഷകത്വം നൽകിയതാണ്. ഏറ്റവും ഉയർന്ന വേരിയൻറുകളായ എക്സ്.ടി, എക്സ്.ടി.എ, എക്സ്.ടി.എ േഫാർവീൽ എന്നിവക്കാണ് ഡ്യുവൽടോൺ എക്സ്റ്റീരിയർ ലഭിക്കുക. മുകൾഭാഗത്തിന് നമ്മുടെ ഇഷ്ടാനുസരണം കറുപ്പോ ചാരനിറമോ തിരഞ്ഞെടുക്കാം. ഉൾവശമെടുത്താൽ അവിടവിടെയായി ചില വെള്ളിത്തിളക്കങ്ങൾ നൽകിയിട്ടുണ്ട്. എ.സി വെൻറുകൾ, ഇൻഫോടൈൻമെൻറ് സ്ക്രീൻ എന്നിവക്ക് ചുറ്റുമാണ് ക്രോം ഫിനിഷ് നൽകിയിരിക്കുന്നത്. പുതിയ ഇൻഫോടൈൻമെൻറ് സിസ്റ്റം ഉൾപ്പെടുത്തിയത് എടുത്തുപറയേണ്ട മാറ്റമാണ്. എക്സ്.എം, എക്സ്.എം.എ, എക്സ്.എം പ്ലസ് എന്നീ വേരിയൻറുകൾക്ക് ഹാർമൻ കമ്പനിയുടെ ഏഴ് ഇഞ്ച് ടച്ച്സ്ക്രീനോടുകൂടിയ ഇൻഫോടൈൻമെൻറ്സിസ്റ്റമാണ് നൽകിയത്. ജെ.ബി.എല്ലിെൻറ 10 സ്പീക്കറുകളുടെ ശബ്ദാനുഭവം നിലവാരമുള്ളത്. ആൻഡ്രോയ്ഡ് ഒാേട്ടായും ഉൾപ്പെടുത്തി. പുതിയ 19 ഇഞ്ച് ഡയമണ്ട് കട്ട് അേലായ് വീലുകൾ ഗാംഭീര്യമുള്ളത്. മാറ്റങ്ങളോടുകൂടിയ ഹെക്സക്ക് 20,000 രൂപയുടെ വിലവർധനവാണ് ടാറ്റ വരുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.