വാഹനങ്ങളുടെ ഭാവി ഇന്ധനം വൈദ്യുതിയാണെന്ന് ലോകം ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്.എത്ര വര്‍ഷത്തിനുള്ളില്‍ മാറ്റം പൂര്‍ത്തിയാകും എന്ന് മാത്രമേ അറിയാന്‍ ബാക്കിയുള്ളൂ. പ്രമുഖ വാഹനനിര്‍മാതാക്കളെല്ലാം വൈദ്യുതികാറുകളിലെ ഗവേഷണങ്ങളില്‍ വ്യാപൃതരാണ്. ഇന്ത്യക്കാരുടെ സ്വന്തം മഹീന്ദ്രയാണ് നമ്മുടെ നാട്ടില്‍ ആദ്യമായി വൈദ്യുതികാറുകള്‍ ഉണ്ടാക്കിയത്. മഹീന്ദ്ര ഇ.ടു.ഒ ആണ് നിലവിലുള്ളതില്‍ ഏറ്റവും പ്രായോഗികമായ ഇലക്ട്രിക് കാര്‍. ടാക്സി മേഖലയിലുള്‍പ്പടെ ഇ.ടു.ഒ ഉപയോഗിക്കുന്നുണ്ട്. ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ ഏറ്റെടുത്തതിലൂടെ ആഗോള വാഹന നിര്‍മാതാക്കളായി മാറിയ ടാറ്റയും വൈദ്യുതി ഇന്ധനമാക്കാനുള്ള തയാറെടുപ്പിലാണ്. ഈ മേഖലയിലെ ടാറ്റയുടെ ശ്രമങ്ങള്‍ നേരേത്ത ആരംഭിച്ചിരുന്നു.
2010 ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ നാനോയുടെ വൈദ്യുതി കാര്‍ അവതരിപ്പിച്ചിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കൂടുതല്‍ കരുത്തും ശേഷിയുമുള്ള പുത്തന്‍ വൈദ്യുതി നാനോയെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ഇത്തരമൊരു നാനോ കമ്പനി നിര്‍മിച്ച് കഴിഞ്ഞു. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷമോ വിപണിയിലെത്തും. ടാക്സി മേഖലയിലാകും ആദ്യം വരുക. ഇപ്പോള്‍ ‘ഒല’ പോലുള്ള ടാക്സികമ്പനികള്‍ വൈദ്യുതികാറുകള്‍ ഉപയോഗിക്കുന്നുണ്ട്. നിലവിൽ ഇവര്‍ മഹീന്ദ്ര ഇ.ടു.ഒ ആണ് ഉപയോഗിക്കുന്നത്.
ഇതോടൊപ്പം നാനോെയയും കൊണ്ടുവരാനാണ് നീക്കം. 2010ല്‍ ടാറ്റ അവതരിപ്പിച്ച നാനോക്ക് സൂപ്പര്‍ പോളിമര്‍ ലിഥിയം ബാറ്ററിയായിരുന്നു. 160 കിലോമീറ്ററായിരുന്നു ഒറ്റചാര്‍ജിങ്ങിലെ ശേഷി. പുതിയ സാങ്കേതികവിദ്യകള്‍ വരുമ്പോള്‍ ഇതില്‍ വർധനയുണ്ടാകും. നാനോയോടൊപ്പം ബോൾട്ട്, തിയാഗൊ തുടങ്ങിയ കാറുകളുടെ വൈദ്യുതിവിഭാഗങ്ങളുെടയും പണി നടക്കുന്നുണ്ട്. ബ്രിട്ടന്‍ കേന്ദ്രമായ ടാറ്റയുടെ യൂറോപ്യന്‍ ടെക്നിക്കല്‍ സെൻററാണ് കമ്പനിയുടെ വൈദ്യുതിസ്വപ്നങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
സെലേറിയോ എക്സ്
മാരുതി ആദ്യമായി ഓട്ടോമേറ്റഡ് മാനുവല്‍ ട്രാൻസ്മിഷന് സാങ്കേതികത അവതരിപ്പിച്ച കാറാണ് സെലേറിയോ. പ്രതീക്ഷിച്ച പോലെ അത്ര ഹിറ്റായില്ലെങ്കിലും മോശം പറയിപ്പിക്കാത്ത വാഹനമാണ് സെലേറിയോ. അകത്തും പുറത്തും ചില്ലറ മാറ്റങ്ങള്‍ വരുത്തി സെലേറിയോ ക്രോസ് ഹാച്ച് എന്നൊരു മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് മാരുതി. പുതിയ വാഹനത്തിെൻറ പേര് സെലേറിയോ എക്സ്. മാറ്റങ്ങളില്‍ പ്രധാനം രൂപത്തിലും നിറത്തിലുമാണ്. പുറത്തെ ചില കൂട്ടിച്ചേര്‍ക്കലുകള്‍ കാരണം നീളവും വീതിയും ഉയരവുമൊക്കെ അല്‍പ്പാല്‍പ്പം കൂടി. ചുറ്റിലും കറുത്തനിറത്തിലുള്ള പ്ലാസ്റ്റിക് ക്ലാഡിങ്ങുകള്‍ വന്നു. ഗ്രില്ലിലും മാറ്റമുണ്ട്. മുകളില്‍ റൂഫ് റെയിലുകളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. സൈഡ് മിററുകള്‍, ബി പില്ലര്‍, വീല്‍ കവറുകള്‍ എന്നിവ കറുപ്പായിട്ടുണ്ട്.
വാഹനത്തിെൻറ നിറം ഓറഞ്ചാണ്. ഉള്ളിലെ സീറ്റ് കവറിലും ഓറഞ്ചിെൻറ സാന്നിധ്യമുണ്ട്. എൻജിനില്‍ മാറ്റമില്ല. 998 സി.സി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എൻജിന്‍ 68 ബി.എച്ച്.പി കരുത്തും 90 എന്‍.എം ടോര്‍ക്കും ഉൽപാദിപ്പിക്കും. അഞ്ച് സ്പീഡ് എ.എം.ടി, മാനുവല്‍ ഗിയര്‍ബോക്സുകളാണ് നല്‍കിയിരിക്കുന്നത്. സെലേറിയോ വി.എക്സ്.ഐ, ഇസഡ്.എക്സ്.ഐ വേരിയൻറുകളില്‍ എക്സ് മോഡല്‍ ലഭ്യമാണ്. ഉയര്‍ന്ന വിഭാഗത്തില്‍ ബ്ലൂടൂത്ത് ഓഡിയോ സിസ്റ്റം, ഇലക്ട്രിക് ആയി നിയന്ത്രിക്കാവുന്ന സൈഡ് മിററുകള്‍, 14 ഇഞ്ച് കറുത്ത അലോയ്, കീലെസ് എന്‍ട്രി, ഇരട്ട എയര്‍ബാഗുകള്‍, എ.ബി.എസ്, സ്റ്റിയറിങ്ങിലെ ഓഡിയോ നിയന്ത്രണങ്ങള്‍ തുടങ്ങിയവയുമുണ്ട്. റെനോ ക്വിഡ് ക്ലൈംബര്‍, കെ.യു.വി 100, വരാന്‍ പോകുന്ന ഫോര്‍ഡ് ഫിഗോ ക്രോസ് എന്നിവയോടാണ് സെലേറിയോ എക്സിെൻറ പ്രധാന പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.