മലയാള സിനിമകളിൽ ഇന്ന് നിറസാന്നിധ്യമാണ് ഹരീഷ് കണാരൻ. കോമഡി സ്കിറ്റുകളിലുടെ സിനിമയിലെത്തിയ ഹരീഷ് ചുരുങ ്ങിയ കാലത്തിനുള്ളിൽ ശ്രദ്ധേയമായി. ഹരീഷ് കണാരന് സാരഥിയായി ജീപ്പിെൻറ കോംപസ് എത്തി എന്നുള്ളതാണ് ഏറ്റവും പുതിയ വാർത്ത. കോംപസിെൻറ ലിമിറ്റഡ് എഡിഷനാണ് ഹരീഷ് സ്വന്തമാക്കിയത്.
നാല്, രണ്ട് വീൽ ഡ്രൈവ് ഒാപ്ഷനുകളിലുള്ള ജീപ്പ് കോംപസ് ലിമിറ്റഡ് എഡിഷൻ സെപ്തംബറിലാണ് വിപണിയിലെത്തിയത്. 2 ലിറ്റർ മൾട്ടി ജെറ്റ് ഡീസൽ, 1.4 ലിറ്റർ പെട്രോൾ എൻജിനുകളുടെ കരുത്തിലെത്തിയ മോഡലിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 173 പി.എസ് കരുത്തും 350 എൻ.എം ടോർക്കും ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഡീസൽ എൻജിൻ. 162 ബി.എച്ച്.പി കരുത്തും 250 എൻ.എം ടോർക്കും നൽകുന്നതാണ് പെട്രോൾ എൻജിൻ. കോംപസിെൻറ എക്സ് ഷോറൂമ വില ആരംഭിക്കുന്നത് 15.47 ലക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.