ഹോണ്ടയുടെ എൻട്രി ലെവൽ ഹാച്ച്ബാക്ക് ബ്രിയോയെ കമ്പനി ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിക്കുന്നു. ഇതുമായി ബന് ധപ്പെട്ട് വാർത്തകൾ പുറത്ത് വന്നിരുന്നുവെങ്കിലും ഒൗദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ, ഹോണ്ട അധ ികൃതർ ഒൗേദ്യാഗികമായി വാർത്ത സ്ഥിരീകരിച്ചിരിക്കുകയാണ്.
പി.ടി.െഎയുമായി നടത്തിയ അഭിമുഖത്തിൽ കമ്പനിയുടെ സീനിയർ ഡയറക്ടറായ രാജേഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. തായ്ലൻഡിൽ പുറത്തിറക്കിയ ബ്രിയോയുടെ പുതുപതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കില്ലെന്നും ഹോണ്ട അറിയിച്ചു. അമേസായിരിക്കും ഹോണ്ടയുടെ എൻട്രി ലെവൽ ഹാച്ച്ബാക്ക്.
1.2 ലിറ്റർ പെട്രോൾ എൻജിനുമായിട്ടായിരുന്നു ബ്രിയോ ആദ്യം വിപണിയിലെത്തിയത്. ആദ്യം ബ്രിയോയുടെ വിൽപനയിൽ പുരോഗതി ഉണ്ടാക്കാൻ സാധിച്ചിരുന്നുവെങ്കിലും സ്വിഫ്റ്റ്, െഎ 10, ടിയാഗോ എന്നിവയുടെ കളംനിറഞ്ഞതോടെയാണ് ബ്രിയോക്ക് വിപണിയിൽ തിരിച്ചടി നേരിട്ടത്. കാറിൽ കാര്യമായ പുതുമകൾ ഒന്നും കൊണ്ടു വരാത്തതും ബ്രിയോയെ വിപണിയിൽ നിന്ന് പിൻവലിക്കുന്നതിന് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.