ബംഗളൂരു: ജപ്പാനിലെ മുൻനിര വാഹന നിർമാണ കമ്പനിയായ ‘ഹോണ്ട’ സെഡാൻ മോഡലായ പുതിയ ‘സി വിക്’ മായി വീണ്ടും ഇന്ത്യയിലേക്ക്. ഗ്രേറ്റർ നോയിഡയിലെ ഒാേട്ടാ എക്സ്പോ-2018ൽ പ്രദർ ശിപ്പിച്ച ഇൗ മോഡൽ അടുത്തമാസം വിപണിയിലെത്തിക്കുമെന്ന് ഹോണ്ട കാർസ് ഇന്ത്യ ലിമിറ് റഡ് മേധാവി ഗാകു നകാനിഷി അറിയിച്ചു. 2013ൽ പരീക്ഷിച്ച ശേഷം 55,000 കാറുകളുടെ വിൽപനയോടെ 2013 ൽ വിപണിയിൽനിന്ന് പിൻവലിച്ച സിവിക് കൂടുതൽ മികവോടെയാണ് വീണ്ടുമെത്തുന്നത്.
നിലവിൽ ഹോണ്ടയുടെ അമേസ്, സിറ്റി, അകോർഡ് എന്നി സെഡാൻ മോഡലുകൾ ഇന്ത്യൻ റോഡുകളിൽ ഒാടുന്നുണ്ട്. രൂപഘടനയിലടക്കം നിരവധി പ്രേത്യകതകളോടെയാണ് സിവിക് പുറത്തിറങ്ങുകയെന്ന് പറഞ്ഞ എച്ച്. സി.െഎ.എൽ സീനിയർ വൈസ് പ്രസിഡൻറ് രാജേഷ് ഗോയൽ, പക്ഷേ, കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല.
നിലവിൽ സെഡാൻ മോഡലുകളിൽ മികച്ചുനിൽക്കുന്ന ഹുണ്ടായ് എലാൻട്ര, സ്കോഡ ഒക്ടോവിയോ, ടോയോട്ട കറോള തുടങ്ങിയവയെ മറികടക്കാനുദ്ദേശിച്ചാണ് സിവികിെൻറ നിർമാണം. വർഷത്തിൽ 10,000 യൂനിറ്റുകളാണ് ആദ്യഘട്ടത്തിൽ നിർമിക്കുക.
1.8 ലിറ്റർ പെട്രോൾ എൻജിനുള്ള സിവിക് ഒാേട്ടാമാറ്റിക് ഗിയർ ഷിഫ്റ്റിങ് േമാഡലിലും ലഭ്യമാണ്. 1.6 ലിറ്റർ ഡീസൽ മോഡലിലാവെട്ട ആറ്് സ്പീഡിലുള്ള മാനുവൽ ട്രാൻസ്മിഷൻ സംവിധാനമാണുള്ളത്.
പെട്രോൾ മോഡലിന് 16.5 ലിറ്ററും ഡിസലിന് 26.8 ലിറ്ററുമാണ് കിലോമീറ്ററിെൻറ ഇന്ധനക്ഷമത. 18-22 ലക്ഷം വില പ്രതീക്ഷിക്കുന്ന കാർ മാർച്ച് ഏഴിന് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.