ജനപ്രിയമല്ലെങ്കിലും ഉപയോഗിച്ചവരെല്ലാം ഒരേ സ്വരത്തിൽ നല്ലതെന്ന് സാക്ഷ്യപത്രം നൽകുന്ന വാഹനമാണ് ഹോണ്ട സി.ആർ.വി. യാത്ര സുഖത്തിലും ഇൗടിലും കരുത്തിലും ഇൗ സോഫ്റ്റ് റോഡർ മികച്ചവനാണ്. മോണോകോക്ക് ബോഡിയും പ്രകടനക്ഷമതയേറിയ പെട്രോൾ എൻജിനും ചേർന്ന് സി.ആർ.വിയെ ഉടമകളുടെ ഒാമനയാക്കുന്നു. ആദ്യകാലത്ത് സി.ആർ.വി മാത്രമേ ഇങ്ങനെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ധാരാളം എതിരാളികൾ വന്നു. ഹ്യൂണ്ടായ് തന്നെ രണ്ടുപേരെ രംഗത്തിറക്കി, ട്യൂസോണും സാന്താഫേയും. തനി നാടനായ മഹീന്ദ്ര എക്സ്യുവിയും മോണോേകാക്ക് ഷാസിയിൽ മികച്ച യാത്രാ സുഖം നൽകുന്ന വാഹനമാണ്. ഇപ്പോഴിതാ ജീപ്പ് കോമ്പസും ഫോക്സ്വാഗൺ ടൈഗോണും വന്നിരിക്കുന്നു. എതിരാളികളുടെ തള്ളിക്കയറ്റം ഹോണ്ടയെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. വരുത്തേണ്ട മാറ്റങ്ങളെ പറ്റിയുള്ള കൂലങ്കഷമായ ചർച്ചകൾക്ക് ശേഷം ചില നിർണായക തീരുമാനങ്ങളും ഹോണ്ട എൻജിനീയർമാർ മാനേജ്മെൻറിനെ ധരിപ്പിച്ചിരിക്കുന്നു.
പ്രധാന മാറ്റം ഹൃദയത്തിൽ തന്നെയാണ്. പെേട്രാളിൽ മിടിച്ചിരുന്ന സി.ആർ.വിയുടെ ഹൃദയത്തിലേക്ക് ഡീസൽകൂടി കടത്തിവിടാനാണ് കമ്പനി തീരുമാനം. എതിരാളികളെല്ലാം ഇരട്ട എൻജിനുകളുമായി വിപണി പിടിക്കുേമ്പാൾ തങ്ങൾക്ക് അധികകാലം നോക്കിനിൽക്കാനാവില്ലെന്ന് ഹോണ്ടക്കറിയാം. സ്വന്തം അനുഭവങ്ങളും പുതിയ നീക്കത്തിന് ന്യായീകരണമായി ഹോണ്ടക്ക് മുന്നിലുണ്ട്. സിറ്റിയും അമേസും ജാസുമൊക്കെ ഇന്ത്യയിൽ ജനപ്രിയമായത് ഡീസൽ എൻജിെൻറ വരവോടെയായിരുന്നു. നിലവിൽ നാല് തലമുറകൾ പിന്നിട്ട് അഞ്ചാമത്തേതിൽ എത്തിയിരിക്കുകയാണ് സി.ആർ.വി. ആസിയാൻ രാജ്യങ്ങളിൽ അഞ്ചാം തലമുറ വാഹനമാണ് പുറത്തിറക്കുന്നത്. ഇന്ത്യയിൽ അടുത്തവർഷത്തോടെയേ ഇവ എത്തുകയുള്ളൂ.
നിലവിൽ സി.ആർ.വിക്ക് അഞ്ച്, ഏഴ് എന്നിങ്ങനെ രണ്ടുതരം സീറ്റുകളുള്ള വാഹനങ്ങൾ ലഭ്യമാണ്. ഏഴ് സീറ്റുകളുള്ള വാഹനമായിരിക്കും ഇന്ത്യയിലെത്തുക എന്നാണ് കമ്പനിവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പെട്രോൾ എൻജിൻ നിലവിലേത് തന്നെയായിരിക്കും. 2.4 ലിറ്റർ എൻജിൻ 190 ബി.എച്ച്.പി കരുത്ത് ഉൽപാദിപ്പിക്കും. ഡീസലിൽ 1.6 ലിറ്റർ െഎ.ഡി.ടെക് എൻജിൻ വരും. 158 ബി.എച്ച്.പി കരുത്തും 4000 ആർ.പി.എമ്മിൽ 350 എൻ.എം ടോർക്കും ഇൗ എൻജിൻ ഉൽപാദിപ്പിക്കും.
ഇതിലേക്ക് പുതുപുത്തൻ ഇസഡ്.എഫ് ഒമ്പത് സ്പീഡ് ഒാേട്ടാമാറ്റിക് ഗിയർബോക്സായിരിക്കും കൂട്ടിച്ചേർക്കുക. പ്രാദേശികമായി കൂട്ടിയോജിപ്പിക്കുന്നതിനാൽ വിലയിൽ കാര്യമായ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. ഫോർവീൽ ഡ്രൈവ് വാഹനങ്ങളും ഇതോടൊപ്പമുണ്ടാകും. പുതിയ സി.ആർ.വിക്ക് വീൽ ബേസിൽ 41 എം.എം വർധനവുണ്ടാകും. ഏഴ് ഇഞ്ച് ഇൻഫോടൈൻമെൻറ് സിസ്റ്റം, റിമോട്ട് എൻജിൻ സ്റ്റാർട്ട്, ഇരട്ട മണ്ഡലങ്ങളാക്കി തിരിച്ച എ.സി, ചൂടാക്കാവുന്ന വശങ്ങളിലെ കണ്ണാടികൾ, എട്ട് തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഇലക്ട്രിക് പാർക്കിങ്ങ് ബ്രേക്ക് തുടങ്ങിയ ആധുനിക സംവിധാനങ്ങളും സി.ആർ.വിയെ ആകർഷകമാക്കുന്നു. സുഖയാത്രയോെടാപ്പം മികച്ച ഇന്ധനക്ഷമതയും ഹോണ്ടയുടെ വിശ്വാസ്യതയും കൂടിച്ചേരുേമ്പാൾ 20നും 25ലക്ഷത്തിനും ഇടയിൽ ലഭിക്കാവുന്ന മികച്ച വാഹനമായി സി.ആർ.വി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.