വൈദ്യുത വാഹനങ്ങളിലേക്ക്​ ഹോണ്ടയും; ജാസിൻെറ പരീക്ഷണയോട്ടം തുടങ്ങി

ന്യൂഡൽഹി: ഹ്യുണ്ടായ്​ കോന പുറത്തിറക്കിയതിന്​ പിന്നാലെ ഹോണ്ടയും വൈദ്യുത വാഹനങ്ങളിലേക്ക്​ ചുവടുവെക്കുന്നു . ഹോണ്ടയുടെ പ്രീമിയം ഹാച്ച്​ബാക്ക്​ ജാസിൻെറ ഇലക്​ട്രിക്​ പതിപ്പ് പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങൾ പുറത്തായി.

വാഹനത്തിൻെറ വലതു വശത്തെ ചാർജിങ്​ പോർട്ടിൻെറ സാന്നിധ്യമാണ്​ ഇലക്​ട്രിക്​ ജാസ്​ ഹോണ്ട പുറത്തിറക്കുമെന്ന അഭ്യൂഹങ്ങൾ ശക്​തമാക്കിയത്​. ഒറ്റ ചാർജിൽ 300 കിലോ മീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്നതായിരിക്കും ഇലക്​ട്രിക്​ ജാസെന്നാണ്​ വിലയിരുത്തൽ.

ഹോണ്ടയുടെ ഇലക്​ട്രിക്​ കാറായ ഫിറ്റിന്​ സമാനമാണ്​ ഇന്ത്യയിലെ വൈദ്യുത ജാസ്​. സ്​പോർട്ടിയായ അലോയ്​ വീലുകൾ, വലിയ സ്​പോയിലർ എന്നിവയെല്ലാം നിലവിലുള്ള ജാസിൽ നിന്ന്​ പുതിയ മോഡലിനെ വ്യത്യസ്​തമാക്കുന്നു​.

Tags:    
News Summary - Honda Jazz EV spied testing in India-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.