ഹ്യുണ്ടായ്​ ഓറ ജനുവരിയിലെത്തും

ഹ്യുണ്ടായിയുടെ നാല്​ മീറ്ററിൽ താഴെയുള്ള സബ്​കോംപാക്​ട്​ സെഡാൻ ഓറ ജനുവരി 21ന്​ അവതരിപ്പിക്കും. എക്​സ​െൻറി​​െൻറ പിൻഗാമിയായ ഓറ ഗ്രാൻഡ്​ ഐ10 നിയോസിനെ അടിസ്ഥാനമാക്കിയാണ്​ ഹ്യുണ്ടായ്​ നിർമ്മിച്ചിരിക്കുന്നത്​. പുറത്തിറക്കുന്നതിന്​ മുന്നോടിയായി ജനുവരിയിൽ കാറി​​െൻറ ബുക്കിങ്​ ആരംഭിക്കും.

രണ്ട്​ പെട്രോൾ എൻജിനുകളിലും ഒരു ഡീസൽ എൻജിനിലും ഓറ വിപണിയിലെത്തും. 1.2 ലിറ്റർ പെട്രോൾ എൻജിൻ 83 പി.എസ്​ പവറും 144 എൻ.എം ടോർക്കും നൽകും. 1.0 ലിറ്റർ ടർബോ ചാർജ്​ഡ്​ എൻജിൻ 100 പി.എസ്​ പവറും 172 എൻ.എം ടോർക്കും നൽകും. 1.2 ലിറ്റർ ഡീസൽ എൻജിൻ 75 പി.എസ്​ പവറും 90 എൻ.എം ടോർക്കുമാണ്​ നൽകുക. അഞ്ച്​ സ്​പീഡ്​ മാനുവലും ഓ​ട്ടോമാറ്റിക്കുമായിരിക്കും ട്രാൻസ്​മിഷൻ.

എൽ.ഇ.ഡി ഇൻസേർ​ട്ടോട്​ കൂടിയ സി ഷേപ്പ്​ ടെയിൽ ലാമ്പ്​, ഷാർക്​ ഫിൻ ആൻറിന, 15 ഇഞ്ച്​ ഡയമണ്ട്​ കട്ട്​ അലോയ്​ വീൽ, പ്രൊജക്​ടർ ഹെഡ്​ ലാമ്പുകളും ഫോഗ്​ ലാമ്പും ബൂമറാങ്ങി​​െൻറ ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ്​ ലൈറ്റുകൾ എന്നിവയെല്ലാം കാറി​​െൻറ പ്രത്യേകതകളാണ്​.

ഇൻറീരിയറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഹ്യുണ്ടായ്​ പുറത്ത്​ വിട്ടിട്ടില്ലെങ്കിലും എട്ട്​ ഇഞ്ച്​ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം വാഹനത്തിലുണ്ടാകുമെന്നാണ്​ റിപ്പോർട്ടുകൾ. ആൻഡ്രോയിഡ്​ ഓ​ട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയെ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം പിന്തുണക്കും. റിയർ എ.സി വ​െൻറുകളും വാഹനത്തിലുണ്ട്​. ആറ്​ ലക്ഷത്തിനും ഒമ്പത്​ ലക്ഷത്തിനുമിടക്കാവും കാറി​​െൻറ ഷോറും വില.

Tags:    
News Summary - Hyundai Aura To Be Launched On January 21-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.