റിയോ ഡി ജനീറോ: ഹ്യുണ്ടായുടെ എറ്റവും മികച്ച എസ്.യു.വികളിലൊന്നായ 'ക്രേറ്റ' മുഖം മിനുക്കിയെത്തുന്നു. ഒൗദ്യോഗികമായി വാഹനം പുറത്തിറങ്ങുന്നതെന്നാണെന്ന് കമ്പനി അറിയിച്ചിട്ടില്ലെങ്കിലും പുതിയ ക്രേറ്റയുടെ ചിത്രങ്ങളും ട്രയിലറുമെല്ലാം പുറത്തു വന്നു കഴിഞ്ഞു.
പൂണ്ണമായി ബ്ളാക്ക് തീമിലുളള വാഹനത്തിെൻറ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പുതിയ ഫ്രണ്ട് ഗ്രില്ല് ഹോറിസോണ്ടലായി ഡിസൈൻ ചെയ്ത ടെയിൽ ലാമ്പ്, പുതുതായി ഡിസൈൻ ചെയ്ത ഗ്രില്ല് എന്നിവയെല്ലാം വാഹനത്തിെൻറ പ്രത്യകതകളാണ്.
2017ൽ വാഹനം ബ്രസീലിൽ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. 1.6 ലിറ്റർ എഞ്ചിനുമായി എത്തുന്ന വാഹനത്തിന് പവർ 128bhp പവറും 162nm ടോർക്കും ലഭിക്കുന്നു. 6സ്പീഡ് ഗിയർബോക്സുള്ള ക്രേറ്റ മാനുവൽ ട്രാൻസമിഷനിലും ഒാേട്ടാമാറ്റിക് ട്രാൻസമിഷനിലും ലഭ്യമാണ്. ഇന്ത്യയിലും ഇതേ ഫീച്ചറുകളിൽ തന്നെയാവും ക്രേറ്റ ലഭ്യമാകുക പക്ഷേ ഇന്ത്യയിൽ എേപ്പാൾ ലോഞ്ച് ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.