ഹ്യൂണ്ടായുടെ ഇലക്​ട്രിക്​ എസ്​.യു.വി അടുത്ത വർഷമെത്തും

ചെന്നൈ: ദക്ഷിണകൊറിയൻ വാഹന നിർമാതാക്കളായ ഹ്യൂണ്ടായിയുടെ ഇലക്​ട്രിക്​ എസ്​.യു.വി അടുത്ത വർഷം ഇന്ത്യൻ വിപണിയിലെത്തും. അടുത്ത വർഷം പകുതിയോടെ ഇന്ത്യൻ വിപണിയിൽ എസ്​.യു.വി അവതരിപ്പിക്കുമെന്നാണ്​​ ഹ്യൂണ്ടായ്​ അറിയിച്ചിരിക്കുന്നത്​. എസ്​.യു.വി പൂർണമായും ഇറക്കുമതി ചെയ്യുമെന്ന്​ ഹ്യൂണ്ടായ്​ മോ​േട്ടാർ ഇന്ത്യ സി.ഇ.ഒ വൈ.കെ കോ പറഞ്ഞു.

കോന, ലോനിക്​ എന്നിങ്ങനെ രണ്ട്​ ഇലക്​ട്രിക്​ എസ്​.യു.വികൾ ഹ്യുണ്ടായ്​ ഡൽഹിയിൽ നടന്ന മോ​േട്ടാർ ഷോയിൽ അവതരിപ്പിച്ചിരുന്നു. ഇതിൽ എതെങ്കിലുമൊരു മോഡലിനെ​ ഇന്ത്യൻ വിപണിയിലെത്തിക്കുമെന്നാണ്​ സൂചന. 

2020ന്​ മുമ്പായി ഇന്ത്യയിൽ എട്ട്​ പുതിയ മോഡലുകൾ വിപണിയിലെത്തിക്കുമെന്നും കമ്പനി സി.ഇ.ഒ വ്യക്​തമാക്കി. 2021ഒാട​ു കൂടി 10 ലക്ഷം യൂനിറ്റുകൾ നിർമിക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഏഴ്​ ലക്ഷം യൂനിറ്റുകളാണ്​ ഹ്യൂണ്ടായ്​ ഇന്ത്യൻ വിപണിയിൽ പ്രതിവർഷം നിർമിക്കുന്നത്​​.

Tags:    
News Summary - Hyundai Drive electric suv in india-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.