രണ്ടാം തലമുറ ഗ്രാൻഡ് ഐ10 നിയോസിൻെറ ചിത്രങ്ങൾ പുറത്തു വന്നപ്പോൾ തന്നെ വാഹനപ്രേമികൾ ഈ സുന്ദരൻ ഹാച്ചിനെ ശ്രദ് ധിച്ചിരുന്നു. ഇപ്പോൾ ഗ്രാൻഡ് ഐ10 നിയോസിനെ ഹ്യുണ്ടായി ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ്. 4.99 ലക്ഷം മു തൽ 7.99 ലക്ഷം വരെയാണ് നിയോസിൻെറ വില. ഗ്രാൻഡ് ഐ 10നും ഐ 20ക്കും ഇടയിലാവും നിയോസിൻെറ സ്ഥാനം. 10 വേരിയൻറുകളിൽ ഗ്രാൻഡ് നിയോസ് വിപണിയിലെത്തും. ഗ്രാൻഡ് ഐ 10നുമായി താരത്മ്യം ചെയ്യുേമ്പാൾ നിയോസിൻെറ ബേസ് വേരിയൻറിന് 1000 രൂപ കുട ൂതലാണ്. ഉയർന്ന വകഭേദത്തിന് 36,000 രൂപയും അധികം നൽകണം.
ഹ്യുണ്ടായിയുടെ തനത് കാസകേഡിങ് ഗ്രില്ലുമായാണ് നിയേ ാസും എത്തുന്നത്. നിയോസിലെ ഗ്രില്ലിന് സാൻട്രോയേക്കാൾ നീളവും വീതിയും കൂടുതലാണ്. ഉയർന്ന വകഭേദത്തിൽ ഡേ ടൈം റണ്ണിങ് ലൈറ്റുകളും പ്രൊജക്ടർ ഫോഗ് ലാമ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാൻഡ് ഐ 10ന് സമാനമായി തന്നെയാണ് വശങ്ങളുടെ ഡിസൈൻ. അലോയ് വീലുകൾ, കറുത്ത നിറത്തിലുള്ള സി പില്ലർ, ഷാർക് ഫിൻ ആൻറീന തുടങ്ങിയവയിലാണ് ഗ്രാൻഡ് ഐ 10നുമായുള്ള പ്രധാന മാറ്റം.
നിയോസിൻെറ ഉയർന്ന വകഭേദമായ ആസ്റ്റയിൽ 8.0 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ ഇൻഫോടെയിൻമെൻറ് സിസ്റ്റം പിന്തുണക്കും. 5.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെേൻറഷൻ ക്ലസ്റ്റർ, വയർലെസ്സ് ചാർജിങ്, യു.എസ്.ബി ചാർജർ, കൂൾഡ് ഗ്ലൗ ബോക്സ്, തുകലിൽ പൊതിഞ്ഞ സ്റ്റിയറിങ് വീൽ, കീ ലെസ്സ് എൻട്രി, പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, റിയർ എ.സി വെൻറ്, റിയർ പാർക്കിങ് കാമറ, ഇലക്ട്രിക്കലായി ഫോൾഡ് ചെയ്യാൻ കഴിയുന്ന മിററുകൾ, റിയർ വൈപ്പർ തുടങ്ങി ഫീച്ചറുകളാൽ സമ്പന്നമാണ് ഗ്രാൻഡ് ഐ 10 നിയോസ്. ഇരട്ട എയർബാഗുകൾ, എ.ബി.എസ്, ഇ.ബി.ഡി, സീറ്റ് ബെൽറ്റ് റിമൈൻഡർ, റിയർ പാർക്കിങ് സെൻസറുകൾ എന്നിവ സുരക്ഷക്കായും ഉൾക്കൊള്ളിച്ചിരിക്കുന്നു.
നിയോസിലെ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എൻജിൻ 75 എച്ച്.പി പവറും 190 എൻ.എം ടോർക്കും നൽകും. അഞ്ച് സ്പീഡ് മാനുവൽ ആൻഡ് ഓട്ടോമാറ്റിക്കായിരിക്കും ട്രാൻസ്മിഷൻ. 26.2 കി.മീറ്ററാണ് നിയോസ് ഡീസലിൻെറ മൈലേജ്. നാല് സിലിണ്ടർ കപ്പ പെട്രോൾ എൻജിൻ 83 എച്ച്.പി കരുത്തും 114 എൻ.എം ടോർക്കും നൽകും. മാനുവൽ ട്രാൻസ്മിഷൻ മോഡലിന് 20.7 കിലോ മീറ്ററും ഓട്ടോമാറ്റിക്കന് 20.5 കിലോ മീറ്ററുമാണ് പെട്രോൾ എൻജിനിൽ നിന്നും ലഭിക്കുന്ന മൈലേജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.