മാരുതി സുസുക്കിയുടെ ബ്രെസക്ക് വെല്ലുവിളി ഉയർത്താൻ ലക്ഷ്യമിട്ട് ഹ്യുണ്ടായ് പുറത്തിറക്കുന്ന പുതിയ എസ്.യ ു.വിയുടെ ടീസർ ഇറങ്ങി. നാല് മീറ്ററിൽ താഴെയുള്ള എസ്.യു.വികളുടെ സെഗ്മെൻറിലാണ് ഹ്യുണ്ടായിയുടെ പുതിയ പടക്കുത ിര പുറത്തിറങ്ങുക. ന്യൂയോർക്കിൽ നടക്കുന്ന ഓട്ടോ ഷോയിൽ ഹ്യുണ്ടായ് കാറിനെ ഔദ്യോഗികമായി അവതരിപ്പിക്കുമെന ്നാണ് റിപ്പോർട്ടുകൾ. അടുത്ത മാസമായിരിക്കും ഇന്ത്യൻ വിപണിയിൽ കാർ എത്തുക.
ക്യു.എക്സ്.ഐ എന്ന കോഡ് നാമത്തിലാണ് ഹ്യുണ്ടായ് പുതിയ എസ്.യു.വിയെ അണിയിച്ചൊരുക്കുന്നത്. സ്റ്റിക്സ് എന്ന പേരിലാവും ഹ്യുണ്ടായിയുടെ കരുത്തൻ എസ്.യു.വി അവതരിക്കുകയെന്നും വാർത്തകളുണ്ട്. സാൻട്രോ, ഗ്രാൻറ് ഐ 10, തുടങ്ങിയ മോഡലുകൾ ഒരുക്കിയ അതേ പ്ലാറ്റ്ഫോമിലാകും കാറെത്തുക. ക്രേറ്റയുമായി സാമ്യമുള്ളതാണ് ഡിസൈൻ. ഉയർന്ന ബോണറ്റ്, വലിയ ക്രോമിയം ഗ്രില്ല്, എൽ.ഇ.ഡി ഡി.ആർ.എല്ലിനൊപ്പം ഹെഡ്ലൈറ്റ് എന്നിവയെല്ലാമാണ് കാറിൻെറ സവിശേഷത.
ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ യുണിറ്റ്, പുഷ് സ്റ്റാർട്ട് ബട്ടൺ എന്നിവയാണ് ഇൻറീരിയറിലെ സവിഷേതകൾ. എ.ബി.എസ്, ഇ.ബി.ഡി ബ്രേക്കിങ് സംവിധാനം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് തുടങ്ങിയവയെല്ലാമാണ് സുരക്ഷാ സംവിധാനങ്ങൾ. ബ്രെസ, നെക്സോൺ, ഇക്കോസ്പോർട്ട് തുടങ്ങിയവക്കായി ഹ്യൂണ്ടായിയുടെ പുതിയ കാർ വെല്ലുവിളി ഉയർത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.