ബ്രെസ, നെക്സോൺ, ഇക്കോസ്പോർട്ട് ഇന്ത്യൻ ചെറു എസ്.യു.വി വിപണി താരങ്ങളാൽ സമ്പന്നമാണ്. ഈ വിപണിയിൽ കണ്ണുംന ട്ട് നിരവധി മോഡലുകളാണ് എത്താൻ ഒരുങ്ങുന്നത്. ആ നിരയിലാണ് ഹ്യൂണ്ടായയുടെ കരുത്തൻ എസ്.യു.വി വെന്യുവിൻെറയു ം സ്ഥാനം. ക്രേറ്റയോട് സാമ്യം തോന്നുന്ന രൂപവുമായാണ് വെന്യു ഇന്ന് അവതരിപ്പിച്ചത്.
ന്യൂയോർക്ക് ഓട് ടോ ഷോയിലും ഇന്ത്യയിലും ഒരേ സമയമാണ് ഹ്യൂണ്ടായ് എസ്.യു.വിയെ പ്രദർശിപ്പിച്ചത്. ഇന്ത്യയിലെ ആദ്യ കണക്റ്റഡ ് എസ്.യു.വിയെന്ന ഖ്യാതിയുമായാണ് വെന്യു എത്തുന്നത്. വലിയ ഗ്രില്ല്, എൽ.ഇ.ഡി ടെയിൽ ലാമ്പ്, റെക്റ്റാംഗുലർ ഹെഡ്ലാംപ് എന്നിങ്ങനെ ഒറ്റ നോട്ടത്തിൽ വെന്യുവിന് ക്രേറ്റയോടാണ് സാമ്യം. എസ്.യു.വി ലുക്കിനായി പ്ലാസ്റ്റിക്ക് ക്ലാഡിങ്ങും ഉൾപ്പെടുത്തിയിരിക്കുന്നു. 3995mm നീളവും 1770mm വീതിയുമുള്ള എസ്.യു.വിയാണ് വെന്യു. 1590mm ഉയരവും 2500mm വീൽബേസും ഹ്യൂണ്ടായിയുടെ പുത്തൻ എസ്.യു.വിക്കുണ്ട്.
വോഡഫോണിൻെറ ഇൻബിൽറ്റ് സിമ്മുമായി എത്തുന്ന വെന്യുവിൽ ബ്ലൂ ലിങ്ക് ടെക്നോളജി പ്രകാരമാണ് കണക്ടിവിറ്റ് ഫീച്ചറുകൾ. വാഹനത്തിൻെറ സെക്യൂരിറ്റി, വെഹിക്കിൾ റിലേഷൻഷിപ്പ് മാനേജ്മെൻറ്, ലോക്കേഷൻ അടിസ്ഥാനമായുള്ള സർവീസ്, മുന്നറിയിപ്പ്, നിർമിത ബുദ്ധി തുടങ്ങി 33 സേവനങ്ങൾ ബ്ലൂ ലിങ്ക് ടെക്നോളജിയുടെ ഭാഗമായി ലഭ്യമാകും. ഇതിൽ 10 എണ്ണം ഇന്ത്യക്ക് മാത്രമായുള്ള ഫീച്ചറുകളാണ്.
മൂന്ന് എൻജിൻ ഓപ്ഷനുകളിൽ വെന്യൂ വിപണിയിലെത്തും 1.2 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിൻ 83 ബി.എച്ച്.പി കരുത്തും 115 എൻ.എം ടോർക്കും നൽകും. 1 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിൻ 120 ബി.എച്ച്.പി കരുത്തും 172 എൻ.എം ടോർക്കുമേകും. 1.4 ലിറ്റർ ഡീസൽ ഡീസൽ എൻജിന് 90 ബി.എച്ച്.പി കരുത്തും 220 എൻ.എം ടോർക്കുമേകും. ഇതിൽ 1.2 ലിറ്റർ പെട്രോൾ എൻജിനൊപ്പം അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും 1 ലിറ്റർ പെട്രോളിന് ആറ് സ്പീഡ് മാനുവലും 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സും 1.4 ലിറ്റർ ഡീസലിന് 6 സ്പീഡ് ഗിയർബോക്സുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മെയ് 21നാണ് എസ്.യു.വി വിപണിയിലെത്തുക. ഏകദേശം 8 മുതൽ 12 ലക്ഷം വരെയായിരിക്കും വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.